അമ്മ മരണത്തില് നിന്നും ഉണര്ന്നു വരാന് മൃതദേഹത്തിനരികില് ഹോമിയോ ഡോക്ടറായ മകള് 3 ദിവസം പ്രാര്ഥനയോടെ കാത്തിരുന്നു! ദുര്ഗന്ധം വന്നപ്പോള് അയല്വാസിയെ അറിയിച്ചു!

പാലക്കാട് ജില്ലയില് ചെര്പ്പുളശ്ശേരിയില് മരണത്തില് നിന്ന് അമ്മ എഴുന്നേല്ക്കുമെന്ന ഉറച്ച വിശ്വാസത്തോടെ മൃതദേഹത്തിനരികെ ഹോമിയോ ഡോക്ടറായ മകള് 3 ദിവസം പ്രാര്ഥനയോടെ കാത്തിരുന്നു. ഒടുവില്, ദുര്ഗന്ധം വന്നപ്പോള് അയല്വാസിയെ അറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
തങ്ങളുടെ പുതിയ വിശ്വാസപ്രകാരം മൂന്നു ദിവസം പ്രാര്ഥിച്ചാല് മരിച്ചയാള് തിരിച്ചുവരുമെന്നു കരുതിയാണു താന് മൃതദേഹത്തിനരികില് ഇരുന്നതെന്നു കവിത പൊലീസിനോടു പറഞ്ഞു.
അഴുകിത്തുടങ്ങിയ മൃതദേഹത്തില് നിന്നു ദുര്ഗന്ധം വമിച്ചതോടെയാണ് അമ്മ മരിച്ച വിവരം അയല്വാസിയെ അറിയിച്ചത്. നാട്ടുകാര് ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു.
ചളവറ യുപി സ്കൂള് റിട്ട. പ്രധാനാധ്യാപിക, ഹൈസ്കൂളിനു സമീപത്തെ രാജ്ഭവനില് പരേതനായ ശ്രീധരന്പിള്ളയുടെ ഭാര്യ ഓമനയാണു (72) മരിച്ചത്. വര്ഷങ്ങളായി അമ്മയും മകള് കവിതയും മാത്രമായിരുന്നു വീട്ടില് താമസം. കഴിഞ്ഞ ഞായറാഴ്ച ഓമന മരിച്ചതു മുതല് മൃതദേഹത്തിനരികില് മകള് കാവലിരിക്കുകയും പ്രാര്ഥിക്കുകയും ചെയ്തിരുന്നു.
ചെര്പ്പുളശ്ശേരി പൊലീസ് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷമേ സംസ്കാരം നടക്കൂ. കവിതയെ ഇപ്പോള് അയല്വീട്ടില് താമസിപ്പിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























