പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര് സച്ചിദാനന്ദന്) അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്ന്ന് 3 ദിവസമായി വെന്റിലേറ്ററില് ആയിരുന്നു; അന്ത്യം തൃശൂര് ജൂബിലി മിഷന് ആശുപത്രിയിൽ

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര് സച്ചിദാനന്ദന്) അന്തരിച്ചു. തൃശൂര് ജൂബിലി മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്ന്ന് 3 ദിവസമായി വെന്റിലേറ്ററില് ആയിരുന്നു.
ഏതാനും ദിവസങ്ങള്ക്കു മുന്പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില് സച്ചിയെ ഇടുപ്പ് മാറ്റിവെക്കല് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്ച്ചെയാണ് ജൂബിലി മിഷന് ആശുപത്രിയില് സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര് പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന് ഡാമേജ് (എന്തെങ്കിലും കാരണത്താല് തലച്ചോറിലേക്ക് ഓക്സിജന് എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന് ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല് റിപ്പോര്ട്ടില് പറഞ്ഞിരുന്നു.
അയ്യപ്പനും കോശിയും, അനാര്ക്കലി, തുടങ്ങിയ ചിത്രങ്ങള് സംവിധാനം ചെയ്തു. സച്ചി സേതു കൂട്ടുകെട്ടില് നിരവധി ഹിറ്റ് ചിത്രങ്ങള്ക്ക് തിരക്കഥയൊരുക്കി. സ്വതന്ത്ര തിരക്കഥാകൃത്തും സംവിധായകനുമായും സിനിമാ നിര്മ്മാതാവ് എന്ന നിലയിലും പ്രവര്ത്തിച്ചിട്ടുണ്ട്.
റണ് ബേബി റണ്, രാമലീല, ഡ്രൈവിംഗ് ലൈസന്സ് എന്നിവ ഉള്പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്ക്ക് തിരക്കഥ ഒരുക്കി.
https://www.facebook.com/Malayalivartha

























