പാലായില് കവര്ച്ച നടത്തിയ സംഘത്തിലെ സ്ത്രീ പിടിയില്, ഭാവി പ്രവചിക്കാനെത്തി അടുപ്പം സ്ഥാപിച്ച ശേഷം കവര്ച്ച

കഴിഞ്ഞ വര്ഷം ഡിസംബര്-4 ന് ഭാവി പ്രവചിക്കുന്നവരെന്ന വ്യാജേന വീട്ടിലെത്തി 7 പവന് സ്വര്ണാഭരണവും 3000 രൂപയും കവര്ന്ന സംഘത്തിലെ സ്ത്രീ പിടിയില്. വള്ളിച്ചിറ ചെറുകര ചാലാടിയില് പ്രിയ മഹേഷിന്റെ വീട്ടിലായിരുന്നു കവര്ച്ച നടത്തിയത്.
കൊട്ടാരക്കര ശൂരനാട് താമസിക്കുന്ന ആലപ്പുഴ ചേര്ത്തല മായിത്തറ സന്ധ്യാ ഭവനത്തില് രാധാമണി രാജേന്ദ്രന് (60) ആണ് പിടിയിലായത്. മോഷണത്തിന് 2 ദിവസം മുന്പ് വീട്ടിലെത്തിയ ഇവര് പ്രിയയുമായി അടുപ്പം സ്ഥാപിച്ചു. പിന്നീടെത്തി പ്രിയയുടെ ഭര്ത്താവിന് ദോഷമുണ്ടെന്നും പരിഹാര ക്രിയകള് നടത്തണമെന്നും പറഞ്ഞു. വെള്ളം എടുക്കാന് പ്രിയ അടുക്കളയിലേക്കു പോയപ്പോള് വീടിനുള്ളില് കയറിയ പ്രതികള് അലമാരയില് നിന്ന് സ്വര്ണവും രൂപയും മോഷ്ടിക്കുകയായിരുന്നു.
പ്രതികളില് ഒരാളെ പിടികൂടാന് സഹായകമായത് സമീപത്തെ വീട്ടില് നിന്നു ലഭിച്ച സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങളാണ്. തിരച്ചിലില് കിടങ്ങൂര് ഭാഗത്ത് നിന്ന് രാധാമണിയുടെ തിരിച്ചറിയല് കാര്ഡ് പൊലീസിനു ലഭിച്ചു. കൊല്ലം കൊട്ടാരക്കര ഭാഗത്തുള്ളതായി ജില്ല പൊലീസ് മേധാവി ജി.ജയ്ദേവിനു രഹസ്യ വിവരം ലഭിച്ചു.
തുടര്ന്നു ഡിവൈഎസ്പി കെ.ബൈജുകുമാര്, എസ്എച്ച്ഒ അനൂപ് ജോസ്, എസ്ഐമാരായ സിദ്ദിഖ് അബ്ദുല് ഖാദര്, കെ.എച്ച് ഹാഷിം, ഷാജി കുര്യാക്കോസ്, തോമസ് സേവ്യര്, എഎസ്ഐ എം.ജി.ബിജു, വനിത സിവില് പൊലീസ് ഓഫിസര് ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തില് കൊട്ടാരക്കരയില് നിന്ന് പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞതായും ഉടന് പിടികൂടുമെന്നും എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. കിടങ്ങൂരിലെ സ്വര്ണക്കടയില് നിന്ന് സ്വര്ണവും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























