ക്വാറന്റീനില് ആയിരുന്ന സൈനികനും സുഹൃത്തും ബൈക്കപകട ത്തില് മരിച്ചു

ഡല്ഹിയില് നിന്ന് അഞ്ച് ദിവസം മുന്പ് എത്തി ക്വാറന്റീനില് കഴിയുകയായിരുന്ന യുവ സൈനികനും സുഹൃത്തും ബൈക്ക് അപകടത്തില് മരിച്ചു. കണ്ണൂര് - കൂത്തുപറമ്പ് റോഡില് താഴെ കായലോട് വളവില് പറമ്പായി റോഡ് കവലക്ക് സമീപം ഇന്നലെ പുലര്ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കായലോട് സമീപത്തെ വീട്ട് മതിലില് ബൈക്ക് ഇടിച്ച് മറിഞ്ഞ് തെറിച്ചു വീണ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സൈനികന് എരിഞ്ഞേരി മാവിലായി എല്പി സ്കൂള് ചിറയ്ക്ക് സമീപം വൈശാഖ് (25), സുഹൃത്ത് മാവിലായി സ്കൂള് ചിറയ്ക്ക് സമീപം പൂജാ നിവാസില് അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. മാവിലായി സ്കൂള് ചിറയ്ക്ക് സമീപത്തെ സുരേശന് - രജനി ദമ്പതികളുടെ മകനാണ് വൈശാഖ്. സഹോദരന് സൂരജും കരസേനയിലാണ്. സ്കൂള് ചിറയ്ക്ക് സമീപം കോറോത്ത് ബാബുവിന്റെയും ബീനയുടെയും മകനാണ് മരിച്ച അഭിഷേക് ബാബു. മലപ്പുറത്ത് സ്വകാര്യ കമ്പനിയില് കുറച്ചു കാലം പ്രവൃത്തിച്ച അഭിഷേക് നാട്ടില് പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. വീണ സഹോദരിയാണ്.
വീട്ടില് തനിച്ച് ക്വാറന്റീനില് കഴിഞ്ഞിരുന്ന വൈശാഖും സുഹൃത്തും എവിടെയ്ക്കാണ് യാത്ര തിരിച്ചതെന്ന് വ്യക്തമല്ല. ഇതു വഴി പുലര്ച്ചെ കടന്ന് പോയ മീന് വണ്ടിക്കാരാണ് രണ്ട് പേര് റോഡരുകില് വീണു കിടക്കുന്നത് കണ്ടത്. നാട്ടുകാരും പിണറായി പൊലീസും ഏറെ പ്രയാസപ്പെട്ടാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
കണ്ണൂരില് ജില്ലാ ആശുപത്രി മോര്ച്ചറിയിലുള്ള മൃതദേഹങ്ങള് കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് വൈകിട്ട് പോസ്റ്റ്മോര്ട്ടം നടത്തുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























