Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇന്ത്യയെ വളയാന്‍ ചൈനീസ് ഗൂഢ തന്ത്രം; പൊളിച്ചടുക്കാന്‍ ഇന്ത്യയുടെ പക്കലുള്ളത് കിടിലന്‍ തന്ത്രം; യുദ്ധമുണ്ടായാലുള്ള നീക്കങ്ങള്‍; ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ

19 JUNE 2020 10:27 AM IST
മലയാളി വാര്‍ത്ത

2013 ല്‍ ചൈന പ്രസിഡന്റ് ഷി ചിന്‍പിങ് പ്രഖ്യാപിച്ച വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി. ഇന്ത്യയെ വരിഞ്ഞുമുറുക്കാനുള്ള ചൈനയുടെ തന്ത്രമാണ്. ചൈനയില്‍ നിന്ന് ഏഷ്യയുടെ മറ്റു പ്രദേശങ്ങളിലേക്കും യൂറോപ്പിലേക്കും പട്ട് കൊണ്ടുപോയിരുന്ന വഴികളിലൂടെ ആധുനിക വാണിജ്യമാര്‍ഗങ്ങള്‍ നിര്‍മിക്കുകയാണു പദ്ധതിയുടെ ഗൂഡലക്ഷ്യം. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റര്‍ വരുന്നതാണു പട്ടുപാത. 70 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയില്‍വേയും ഊര്‍ജനിലയങ്ങളും തുറമുഖങ്ങളും എണ്ണ പൈപ്പ് ലൈനുകളും അടക്കം അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡില്‍ വിഭാവനം ചെയ്തിട്ടുള്ളത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ മധ്യപടിഞ്ഞാറന്‍ പ്രവിശ്യകളുമായി വാണിജ്യ വ്യാവസായികബന്ധം ശക്തമാക്കാനും ഒബിഒആര്‍ പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി ഇന്ത്യയെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളത്.

മാത്രമല്ല ഈ ഗൂഡ ലക്ഷ്യത്തിന്റെ ഭാഗമായി സമീപവര്‍ഷങ്ങളില്‍ ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വന്‍നിക്ഷേപങ്ങളാണു നടത്തിയത്. ലങ്കയുടെ തെക്കന്‍തീരത്തെ ഹമ്പന്തോഡയില്‍ 2010 ല്‍ ചൈന കൂറ്റന്‍ തുറമുഖം നിര്‍മിച്ചു. 2017 ല്‍ വന്‍നഷ്ടത്തിലായതിനെത്തുടര്‍ന്നു തുറമുഖത്തിന്റെ ദൈനംദിന പ്രവര്‍ത്തനം ചൈനീസ് കമ്പനിക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കി. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലായി. ഹമ്പന്തോഡ തുറമുഖം ഭാവിയില്‍ അവര്‍ സൈനികതാവളമാക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കു പുറമേ ജപ്പാനും യുഎസിനുമുണ്ട്.

ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു നില്‍ക്കുമ്പോള്‍ 2 രാജ്യങ്ങളിലെയും വ്യോമ, നാവിക സേനകള്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍കൂടി ആവിഷ്‌ക്കരിക്കുന്നുണ്ട് ഇന്ത്യ. അതില്‍ പ്രധാനമാണ് മലാക്ക കടലിടുക്ക്. ഇന്ത്യയെക്കാള്‍ ചൈനയ്ക്കാണു മലാക്ക കടലിടുക്കിനെക്കുറിച്ച് ഉത്കണ്ഠയുള്ളത്. കാരണം ഈ കടലിടുക്കിലൂടെയാണ് ചൈനയിലേക്കുള്ള എണ്ണയുടെ 90% കടന്നു വരുന്നത്. അതാകട്ടെ ഇന്ത്യയുടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങള്‍ക്കടുത്താണ്. ഇന്ത്യ അവിടെ നാവികത്താവളം ശക്തിപ്പെടുത്തി വരികയുമാണ്. ഇത് ചൈനയുടെ ഉറക്കം കെടുത്തുന്നുമുണ്ട്. നിലവില്‍ ഈ കടലിടുക്കിന്റെ മേല്‍നോട്ടം എംഎസ്പി അധവാ മലാക്ക സ്ട്രെയിറ്റ്സ് പട്രോളിനാണ് . ഇതില്‍ 4 രാജ്യങ്ങളാണ് അംഗങ്ങള്‍ മലേഷ്യ, ഇന്തൊനീഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്. 2004 ലാണ് ഈ സംവിധാനം നിലവില്‍ വന്നത്. ഇതില്‍ സിംഗപ്പൂര്‍ ഒഴികെ 3 രാജ്യങ്ങളുമായി ചൈന തര്‍ക്കത്തിലാണ്. ഈ രാജ്യങ്ങളെല്ലാം ഇന്ത്യയുമായി സൗഹൃദത്തിലാണെന്നു മാത്രമല്ല ആസിയാനിലെ അംഗങ്ങളും കൂടിയാണ് ഇത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ലോകത്തിലെ സമുദ്രവ്യാപാരത്തിന്റെ 25% മലാക്കയിലൂടെയാണ്. വെനസ്വേല, ആഫ്രിക്ക, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു ചൈന വാങ്ങുന്ന ക്രൂഡോയില്‍ ഇതുവഴിയാണ് വരുന്നത്. മാത്രമല്ല മലാക്ക കടലിടുക്കു കടല്‍ക്കൊള്ളയ്ക്കുകൂടി കുപ്രസിദ്ധമാണ്. അപ്പോഴൊക്കെ എംഎസ്പി രാഷ്ട്രങ്ങള്‍ ഇടപെടും. 2 വര്‍ഷം മുന്‍പ് എംഎസ്പിയില്‍ അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്തൊനീഷ്യയും മലേഷ്യയും എതിര്‍ത്തു. ഇന്ത്യയ്ക്കു നല്‍കിയാല്‍ ചൈനയ്ക്കും അംഗത്വം നല്‍കേണ്ടി വരും എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഈ സ്ഥിതി തുടരുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇന്ത്യ മിന്നല്‍ നീക്കങ്ങള്‍ നടത്തിയേക്കും


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends