കേരളത്തില് ആദ്യമായി കോവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ചു, അത്യപൂർവ നേട്ടവുമായി തൃശൂര് മെഡിക്കല് കോളേജ്; അതീവ ഗുരുതരാവസ്ഥയില് കഴിഞ്ഞിരുന്ന രോഗി പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കല് കോളേജ് അധികൃതര്

കേരളത്തില് ആദ്യമായി കോവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ചിരിക്കുകയാണ് തൃശൂര് മെഡിക്കല് കോളേജ്. അതീവ ഗുരുതരാവസ്ഥയില് കഴിഞ്ഞിരുന്ന രോഗി പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കല് കോളേജ് അധികൃതര് വ്യക്തമാക്കി.
കോവിഡ് ബാധിച്ച് ന്യൂ ഡല്ഹിയില് നിന്നെത്തിയ 51 കാരനാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. അതീവ ഗുരുതരാവസ്ഥയില് വെന്റിലേറ്ററില് കഴിഞ്ഞിരുന്ന ആളാണ് 51 കാരന്. രണ്ടുതവണയായി 400 മില്ലി ആന്റിബോഡി അടങ്ങിയ പ്ലാസ്മയാണ് നല്കിയത്.
പ്ലാസ്മ നല്കിയ ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില് നല്ല പുരോഗതി ഉണ്ടായി. അപകടനില തരണം ചെയ്ത രോഗിയെ പിന്നീട് വെന്റിലേറ്ററില് നിന്ന് മാറ്റുകയും ചെയ്തു. രോഗിയുടെ ആരോഗ്യനിലയില് വന്ന പുരോഗതി വലിയ ആത്മവിശ്വാസമാണ് ആരോഗ്യവകുപ്പിന് നല്കിയിരിക്കുന്നത്.
ഒരു മാസം മുമ്ബ് കൊവിഡ് മുക്തനായ ആളില് നിന്നാണ് പ്ലാസ്മ സ്വീകരിച്ചത്. കൊവിഡ് മുക്തരായവരില് ആന്റിബോഡിയുളള പ്ലാസ്മ ധാരാളമായി ഉണ്ടാകും. സര്ക്കാരിന്റെയും ഐസിഎംആറിന്റെയും മാര്ഗനിര്ദേശം അനുസരിച്ച് അതീവഗുരുതാരാവസ്ഥയിലുളള രോഗികളില് പ്ലാസ്മ തെറാപ്പി വീണ്ടും പരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. പ്ലാസ്മ ദാനം ചെയ്യാന് രോഗമുക്തര് കൂടുതലായി തയ്യാറായാല് കൊവിഡ് ചികിത്സയ്ക്ക് അത് വലിയ നേട്ടമാകും.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 2,79, 657 ആളുകളാണ് മറ്റ് സംസ്ഥാനങ്ങളില് നിന്നും വിദേശത്തുനിന്നുമായി എത്തിയതെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്. 1772 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
669 പേര് വിദേശരാജ്യങ്ങളില് നിന്നും 503 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില് നിന്നെത്തിയ രോബാധിതര് 327 പേര് റോഡ് വഴിയും 128 പേര് ട്രെയിനിലുമാണ് വന്നത്. മറ്റ് സംസ്ഥാനങ്ങളില് നിന്നുവന്ന രോഗബാധിതരുടെ കണക്ക് നോക്കിയാല് മഹാരാഷ്ട്രയില് നിന്നുമാണ് കൂടുതല് ആളുകള് എത്തിയത്. 313 പേരാണ് എത്തിയത്.
ഇത് നമ്മുടെ ജാഗ്രത വര്ധിപ്പിക്കണമെന്നാണ് സൂചിപ്പിക്കുന്നത്. സര്ക്കാര് ഓഫീസുകള് ഏതായാലും ജനങ്ങള്ക്ക് ആവശ്യമുള്ളതാണ്. അവയുടെ പ്രവര്ത്തനം നിലച്ചുപോകരുത്.പകുതിയാളുകള് മാത്രം മതി ഒരു സമയം ഓഫിസിലെത്തിയാല് മതിയെന്നും പിണറായി പറഞ്ഞു. മീറ്റിങ്ങുകള് ഓണ്ലൈനാക്കണം.
അയല് സംസ്ഥാനത്ത് സെക്രട്ടറേറ്റില് തന്നെ മരണം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം കര്ശനമാക്കണം എന്നാണ്. ഓഫീസ് പ്രവര്ത്തനങ്ങള് ചീഫ് സെക്രട്ടറി തന്നെ വിലയിരുത്തണം. കോവിഡ് ജോലി ചെയ്യുന്നവര് കുടുംബത്തോടൊപ്പം താമസിക്കരുത്. ആരോഗ്യപ്രവര്ത്തര്ക്ക് സുരക്ഷ കൂടുതല് ശക്തിപ്പെടുത്ണം.
വീഴ്ചയുണ്ടെങ്കില് പരിശോധിക്കും. രോഗവ്യാപനം കൂടിയാല് കൂടുതല് ആരോഗ്യപ്രവര്ത്തകരുടെ സേവനം ആവശ്യമാണ്. ഇപ്പോള് സര്വീസിലുള്ള 45 വയസില് താഴെയുള്ളവര്ക്ക് പരിശീലനം നല്കും. തൊഴില്രഹിതരായ ആരോഗ്യപ്രവര്ത്തകര്, വിദ്യാര്ഥികള്, വിരമിച്ചവര് എന്നിവരെയെല്ലാം ഒരുക്കും.
രോഗത്തിനെതിരായ ചെറുത്തുനില്പ്പില് പങ്കാളികളായ എല്ലാരും അനുമോദനം അര്ഹിക്കുന്നു. പലരും ത്യാഗനിര്ഭരമായ പ്രവര്ത്തനമാണ് ചെയ്യുന്നത്. സ്വന്തമായി പണം ചെലവിട്ടാണ് പല സന്നദ്ധ പ്രവര്ത്തകരും പ്രവര്ത്തിക്കുന്നത്.
തുടര്ച്ചയായി ആഴ്ചകളോളം പ്രവര്ത്തിച്ച അവരെ ഒരു രീതിയിലും തളര്ത്താന് ഇടയാക്കരുത്. ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം. എനിക്ക് ഇത് ബാധകമല്ല എന്ന രീതിയില് ചിലര് പ്രവര്ത്തിക്കുന്നു. ശാരീരിക അകലം പാലിക്കുന്നില്ല.
ജോലി സ്ഥലത്തേക്ക് കൂട്ടമായി വാഹനം വാടകയ്ക്കെടുത്ത് പോകുന്നുവരെ തടയരുത്. ഇതര സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇത് ചരക്ക് നീക്കത്തെ ബാധിക്കാതെ നോക്കണം. മൈക്രോ കണ്ടെയ്ന്മെന്റ് സംവിധാനം ഏര്പ്പെടുത്തും.
കോവിഡ് ബാധ ഉണ്ടായാല് ഒരു വാര്ഡ് മുഴുവന് കണ്ടെയ്ന്െമന്റ് സോണ് ആകുന്നത് ഒഴിവാകും. കോവി്ഡ സ്ഥിരീകരിച്ച വീടും അതിന് അടുത്തള്ള പരിസരവും മാത്രമായിരിക്കും നിയന്ത്രണം.
https://www.facebook.com/Malayalivartha

























