പൂച്ചാക്കല് തൃച്ചാറ്റുകുളത്ത് വയോധികയെ പുരയിടത്തില് മരിച്ച നിലയില് കണ്ടെത്തി! കാല്പാദത്തില് പാട് കണ്ടെത്തിയതോടെ മരണകാരണം പുറത്ത്... വില്ലനായി എത്തിയ പാമ്പ് കവർന്നെടുത്തത് ചാത്തുവള്ളിയില് ഖദീജയെ

പൂച്ചാക്കല് തൃച്ചാറ്റുകുളത്ത് വയോധികയെ പുരയിടത്തില് മരിച്ച നിലയില് കണ്ടെത്തി. ചാത്തുവള്ളിയില് ഖദീജ (62) ആണ് മരിച്ചത്.
പാമ്ബുകടിയാണ് മരണകാരണമെന്നാണ് സംശയം. കാല്പാദത്തില് പാമ്ബുകടിയേറ്റതിന് സമാനമായ പാടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം ഖദീജയെ കാണാതാവുകയായിരുന്നു.
തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര് താമസിക്കുന്ന വാടക വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.
ഖദീജയുടെ മകളും ഭര്ത്താവും രോഗബാധിതരായി കിടപ്പിലാണ്. പൂച്ചാക്കല് പൊലീസ് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി മൃതദേഹം മോര്ച്ചറിയിലേയ്ക്ക് മാറ്റി.
മഴനനവില് പാമ്പുകള് ഇരതേടി കാട്ടില്നിന്ന് നാട്ടിലേക്ക്. ഇരതേടലിനിടയില് കഴിഞ്ഞവര്ഷം പാമ്പിന്റെ കടിയേറ്റത് 133 പേര്ക്ക്.
തൊട്ടുമുമ്പുള്ള വര്ഷം 61 പേരാണ് കടിയേറ്റ് ആശുപത്രിയിലായത്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























