പുള്ളിമാനെ കശാപ്പു ചെയ്യുന്നതിനിടെ 4 പേര് തൃശ്ശൂര് ജില്ലയില് പിടിയില്

വരവൂര്, പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പൊറശ്ശേരി കുന്ന് വനത്തിനു സമീപം പുള്ളിമാനെ വേട്ടയാടിയതിന് മൂന്നുപേരെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര് പിടികൂടി.
പൊറശ്ശേരി കുന്ന് വനത്തിനു സമീപമുള്ള പറമ്പില് കെണിവച്ച് മാനെ പിടികൂടിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്നാണ് വനപാലകര് സ്ഥലത്തെത്തിയത്. അവരെ കണ്ട് പ്രതികള് ഓടിയെങ്കിലും വനപാലകര് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
കെണിവച്ച് വേട്ടയാടിപ്പിടിച്ച മാനിനെ കശാപ്പുചെയ്യുന്നതിനിടെയാണ് പിലക്കാട് നടുവട്ടം സ്വദേശികളായ ഒല്ലശേരി വീട്ടില് റിയാസ് (24), കുന്നത്തുള്ളി പീടികയില് അബ്ദുല് റഹിമാന് (24), കല്ലിപറമ്പില് വിനീഷ് (25), കൊറ്റുപുറം പാലത്തുമുട്ടിക്കല് അഭിലാഷ് (28) എന്നിവരെ പിടികൂടിയത്.
ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചര് പി.ഡി. രതീഷിന്റെ നേതൃത്വത്തില് സെക്ഷന് ഫോറസ്റ്റ് ഓഫിസര്മാരായ ജിമ്മി മാത്യു, എം.പി. അനില്കുമാര്, ബീറ്റ് ഫോറസ്റ്റര്മാരായ അലിസ്റ്റിന് തോമസ്, കെ.എസ്. സനീഷ്. കെ.ടി. സൈജന് എന്നിവര് ചേര്ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























