Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇനിയൊരു വിമാനത്താവളത്തിന് കൂടി കേരളത്തില്‍ സാധ്യതയുണ്ടോ? വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നു. ഒപ്പം പരിസ്ഥിതി വാദികളും വികസനവാദികളും പോര്‍മുഖത്ത്. ശബരിമല വിമാനത്താവളത്തിന്റെ നേട്ടം ആര്‍ക്കൊക്കെ?

19 JUNE 2020 06:21 PM IST
മലയാളി വാര്‍ത്ത

ശബരിമല വിമാനത്താവളത്തിനായി 2263.18 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിലൂടെ ഇനിയൊരു വിമാനത്താവളത്തിന്റെ സാധ്യത കേരളത്തില്‍ എത്രമാത്രമാണെന്ന ചര്‍ച്ചകള്‍ വീണ്ടും ചെറിയൊരു ഇടവേളക്ക് ശേഷം സജീവമാകുകയായിരുന്നു. നിലവില്‍ രാജ്യത്ത് തന്നെ ഏറ്റവും അധികം അന്തര്‍ദേശീയ വിമാനത്താവളങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ഏതൊരു സ്ഥലത്ത് എയര്‍പോര്‍ട്ടുകള്‍ പോലുള്ള സൗകര്യങ്ങള്‍ എത്തുമ്പോഴും ഏറ്റവും അധികം ഗുണം ലഭിക്കുന്ന വിഭാഗമാണ് റിയല്‍ എസ്റ്റേറ്റുകാര്‍. അതുകൊണ്ടു തന്നെ എരുമേലിയ്ക്കടുത്ത് ഒരു വിമാനത്താവളം വരുമ്പോള്‍ അതില്‍ യാത്രികരെക്കാള്‍ ഗുണം ലഭിക്കുക റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് തന്നെയാണ്. ഇടുക്കി പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വന്‍ ഊര്‍ജ്ജമാകും എയര്‍പോര്‍ട്ട് നല്‍കുക. കൂടാതെ ഇവിടെ സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് തന്നെ വിറ്റു ബില്ലീവേഴ്സ് ചര്‍ച്ച് നേട്ടം കൊയ്യുകയും ചെയ്യും. ഇത് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ക്ക് എതിരാകുകയും ചെയ്യും. സാമൂഹിക പ്രധാന്യത്തിനപ്പുറം ഒരു വിഭാഗത്തിന്റെ കച്ചവടം മാത്രമാണ് ശബരിമല വിമാനത്താവളം ലക്ഷ്യം മാത്രമാണെന്നു കണക്കാക്കുന്നതും അതുകൊണ്ടാണ്.

രാജ്യത്ത് ഏറ്റവും അധികം ഓപറേഷണല്‍ വിമാനത്താവളമുള്ളത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനം 8 വിമാനത്താവളങ്ങളുള്ള ഗുജറാത്തിനും. എന്നാല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണമെടുക്കുകയാണെങ്കില്‍ തമിഴ്നാടിനും കേരളത്തിനും നാലു വിതം വിമാനത്താവളങ്ങളോടെ ഒന്നാം സ്ഥാനം പങ്കിടുന്നതായി കാണാം. കേരളത്തെ ഉത്തര, മദ്ധ്യ, ദക്ഷിണ മേഖലകളായി തിരിക്കുകയാണെങ്കില്‍ ഉത്തര മേഖലയില്‍ രണ്ടും മദ്ധ്യ മേഖലയില്‍ ഒന്നും ദക്ഷിണ ണേഖലയില്‍ ഒരു വിമാനത്താവളവുമുള്ളതായി നമുക്ക് കണക്കാവുന്നതാണ്. ഇതു തന്നെ മൂന്നരക്കോടി മാത്രമുള്ള കേരള ജനതക്ക് വളരെ ധാരാളമാണ്.

നിലവില്‍ കേരളത്തിലേക്കുന്ന യാത്രക്കാരില്‍ 63.86 ശതമാനം ഉപയോഗിക്കുന്നത് കൊച്ചി എയര്‍പോര്‍ട്ടാണ്. ബാക്കി 36.14 ശതമാനം യാത്രക്കാരെ മാത്രമാണ് മറ്റ് മൂന്ന് എയര്‍പോര്‍ട്ടുകള്‍ കൂടി കൈകാര്യം ചെയ്യുന്നുള്ളു. കൂടാതെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോടു നിന്നുമുള്ള വിമാന സര്‍വീസുകള്‍ യാത്രക്കാരുടെ കുറവും ഗ്രൗണ്ട് ഡ്യൂട്ടി വര്‍ധനവ് കാരണവും വിമാനകമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ പുതിയൊരു വിമാനത്താവളം നിര്‍മ്മിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഭൂമിയേറ്റടക്കലുമായി മുന്നോട്ട് പോയിരിക്കുന്നത്.

ശബരിമല വിമാനത്താവളത്തിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത് ശബരിമല തീര്‍ത്ഥാടകരെയാണ്. 42 രാജ്യങ്ങളില്‍ നിന്നായി 3 കോടി തീര്‍ത്ഥാടകരെ പ്രതീക്ഷിച്ചുകൊണ്ടാണ് വിമാനത്താവളമെന്ന ആശയമുയര്‍ന്നത്. കൂടാതെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെയും പുതിയ വിമാനത്താവളം ലക്ഷ്യം വയ്ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എത്രമാത്രം യാഥാര്‍ഥ്യമുണ്ടെന്ന് വിമാനത്താവളത്തിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച യു.എസ് കണ്‍സ്ട്രഷന്‍ കമ്പനിയായ ലൂയിസ് ബെര്‍ഗര്‍ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

കാരണം ശബരിമലയിലേക്കും മൂന്നാര്‍, തേക്കടി, കുമരകം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കും കൊച്ചി വിമാനത്താവളത്തിനുള്ള ദൂരം 200 കിലോമീറ്ററിനുള്ളലാണ്. അതായത് പരമാവധി നാലു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ സ്ഥലങ്ങളില്‍ എത്തിച്ചേരാം. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇത്ര തന്നെ അകലമാത്രമേ ശബരിമല ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കുള്ളു. ഈ സാഹചര്യത്തില്‍ വിമാനത്താവളം വരുന്നതുകൊണ്ടു മാത്രം നിലവിലത്തെ ടൂറിസം സര്‍ക്ക്യൂട്ടില്‍ വിനോദസഞ്ചാരികളോ ട്രാവല്‍ എജന്‍സികളോ വലിയമാറ്റമൊന്നുമുണ്ടാക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ടൂറിസം, തീര്‍ഥാടന മേഖലക്ക് ഉര്‍ജ്ജം പകരുമെന്നുള്ള സര്‍ക്കാര്‍ നിലപാട് തെറ്റാണ്.

സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത് സര്‍ക്കാരിന്റെ തന്നെ സ്ഥലമാണെന്ന ആരോപണവുണ്ട്. ഹരിസണ്‍ മലയാളത്തില്‍ നിന്നും ബിലീവേഴ്സ് ചര്‍ച്ച് വാങ്ങിയ ഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിമാനത്താളത്തിനായി ഏറ്റെടുക്കുന്നത്. ഇത് ഹരിസണ്‍ മലയാളം സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത സര്‍ക്കാരിന്റെ തന്നെ ഭൂമിയാണെന്ന് എം.ജി രാജമാണിക്യം ഐ.എ.എസ് ഭൂമിയേ കുറിച്ച് പഠിച്ച് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ വിമാനത്താളത്തിനായി കണ്ടെത്തിയ 2263.18 എക്കറില്‍ വനഭൂമിയും ഉള്‍പ്പെടുന്നുണ്ട്. ചെറുവള്ളി എസ്റ്റേറ്റിന്റെ പൊന്തന്‍പുഴയുടെ ഭാഗത്താണ് ഈ വനഭൂമിയുള്ളത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമാണിവിടം. ഇവിടെ ഏറ്റെടുക്കുന്നതിനും നിര്‍മാണം ആരംഭിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണം. ഇതിനെതിരെ പരിസ്ഥിതി വാദികള്‍ നേരത്തെ തന്നെ രംഗത്തുണ്ട്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends