എടത്വായില് ബൈക്കിനൊപ്പം വെള്ളത്തില് വീണ യാത്രക്കാരനെ യുവാക്കള് രക്ഷപ്പെടുത്തി

പാണ്ടങ്കരി എസ്എന്ഡിപിക്ക് സമീപമുള്ള പുതുപുരയ്ക്കല് പാലത്തിന് സമീപം വച്ച് ബൈക്കുമായി വെള്ളത്തില് വീണ യാത്രക്കാരനെ യുവാക്കള് രക്ഷിച്ചു.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ആശാരിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ചെന്നിത്തല സ്വദേശി ഓമനക്കുട്ടന് (54) ആണ് അപകടത്തില്പെട്ടത്.
പാണ്ടങ്കരി കണിച്ചേരി റിനോഷ്, കണ്ണംമാലില് ജിത്തു എന്നിവരാണ് വെള്ളത്തില് വീണ ഓമനക്കുട്ടനെയും ബൈക്കും കരയ്ക്ക് എത്തിച്ചത്.
എടത്വായില്നിന്ന് ചെന്നിത്തലയിലുള്ള വീട്ടിലേക്ക് മടങ്ങും വഴി പാലത്തിലേക്ക് കയറുന്നതിനിടെ നിയന്ത്രണം തെറ്റി ബൈക്ക് തോട്ടിലേക്ക് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha

























