വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങള് പരിശോധിക്കാന് ഉടമസ്ഥര്ക്ക് അവസരം.... രേഖകളില് തെറ്റുണ്ടെങ്കില് അധികൃതരെ അറിയിച്ച് തിരുത്താം , വാഹന് സംവിധാനത്തില് മൊബൈല് നമ്പര് നിര്ണായകം

വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങള് പരിശോധിക്കാന് ഉടമസ്ഥര്ക്ക് അവസരം.... രേഖകളില് തെറ്റുണ്ടെങ്കില് അധികൃതരെ അറിയിച്ച് തിരുത്താം , വാഹന് സംവിധാനത്തില് മൊബൈല് നമ്പര് നിര്ണായകം. സംസ്ഥാനത്തെ 1.40 കോടി വാഹനങ്ങളുടെ വിവരങ്ങള് രാജ്യവ്യാപക കേന്ദ്രീകൃത രജിസ്ട്രേഷന് സംവിധാനമായ 'വാഹനി'ലേക്കു മാറിയതിന്റെ ഭാഗമായാണ് രേഖകള് ഒത്തുനോക്കാന് അവസരം നല്കുന്നത്. രഖകളില് തെറ്റുണ്ടെങ്കില് അധികൃതരെ അറിയിച്ച് തിരുത്താം. മൊബൈല് നമ്പര് തിരുത്താനും പുതിയ നമ്പര് ഉള്ക്കൊള്ളിക്കാനും അനുമതിയുണ്ട്. വാഹന് സംവിധാനത്തില് മൊബൈല് നമ്പര് നിര്ണായകമാണ്.
ഓരോ സേവനത്തിനുമുള്ള ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ മൊബൈല് നമ്പറിലാകും ലഭിക്കുക. ഗതാഗത നിയമലംഘനങ്ങള്ക്ക് പിഴചുമത്തുന്നത് ഉള്പ്പെടെയുള്ള വിവരങ്ങളും മൊബൈലില് സന്ദേശമായി ലഭിക്കും.വാഹനം അപകടത്തില്പ്പെടുമ്പോഴും ഉപേക്ഷിക്കുമ്പോഴുമൊക്കെ ഉടമയെ കണ്ടെത്താന് മൊബൈല് നമ്പര് രജിസ്ട്രേഷന് ഉപകരിക്കും. ഓണ്ലൈന് അപേക്ഷകളുടെ പുരോഗതിയും ഉടമസ്ഥര്ക്ക് മൊബൈല്ഫോണില് അറിയാം. ഓഫീസുകളില്നിന്ന് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് തപാലില് അയയ്ക്കുമ്പോള് സ്പീഡ് പോസ്റ്റ് നമ്പര് സഹിതം മൊബൈലില് സന്ദേശമെത്തും. ഇതിലൂടെ തപാല് മടങ്ങുന്നത് ഒഴിവാക്കാനാകും.
മോട്ടോര്വാഹന വകുപ്പിലെ സേവനങ്ങള് പൂര്ണമായും ഓണ്ലൈനായിട്ടും ഇടനിലക്കാരെ ആശ്രയിക്കുന്നവരുണ്ട്. ഇടനിലക്കാര് അവരുടെ മൊബൈല് നമ്പറാണ് വാഹന് സൈറ്റില് നല്കാറുള്ളത്. അടയ്ക്കുന്ന ഫീസ് സംബന്ധിച്ച വിവരങ്ങള്വരെ മൊബൈലില് അറിയാം. ഇതൊഴിവാക്കാനാണ് ഇടനിലക്കാര് സ്വന്തം നമ്പര് നല്കാറ്. അതിനാല് രേഖകളില് സ്വന്തം നമ്പര്തന്നെ ഉള്ക്കൊള്ളിക്കുന്നെന്ന് ഉടമകള് ഉറപ്പുവരുത്തണമെന്ന് മോട്ടോര്വാഹന വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha

























