മോണോ ട്രെയിന് പ്രതീക്ഷിച്ച തിരുവനന്തപുരത്തുകാര്ക്ക് കിട്ടിയത് മേല്പാലം മാത്രം, കോഴിക്കോടിന് അതുമില്ല, ഇനി കാക്കണോ മോണോ ട്രെയിനെ; ജനം സര്ക്കാരിനോട് ചോദിക്കുന്നു

തിരുവനന്തപുരത്തുകാരും കോഴിക്കോടുക്കാരും മോണോ ട്രെയിനിനായി കാത്തിരിക്കാന് തുടങ്ങിയിട്ടു എട്ടു വര്ഷങ്ങള് പിന്നിടുകയാണ്. മോണോ ട്രെയിന് പ്രതീക്ഷിച്ചവര്ക്ക് അവസാനം മേല്പാലംകൊണ്ടു തൃപ്തിപ്പെടേണ്ടി വരുമോയെന്നാണ് ഇപ്പോഴത്തെ ആശങ്കയിലാണ് തിരുവനന്തപുരത്തുകാര്. തിരുവനന്തപുരത്തും കോഴിക്കോടും മോണോ ട്രെയിന് പദ്ധതിയുടെ നേതൃത്വത്തിനായി രൂപീകരിച്ച കേരളാ റാപ്പിഡ് ട്രാന്സിറ്റ് കോര്പ്പറേഷന്റെ നിലവില് പ്രവര്ത്തിക്കുന്നു എന്നു പോലും ഉറപ്പില്ല. വെബ്സൈറ്റില് നല്കിട്ടുള്ള നമ്പറില് വിളിച്ചാല് എടുക്കാന് ആളില്ലാത്ത അവസ്ഥയാണ്.
2012 നവംബര് 26 നാണ് കെ.ആര്.ടി.എല് ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കാന് ഉദ്ദേശിക്കുന്ന മോണോ ട്രെയിന് പ്രൊജറ്റിന്റെ വിശദമായി റിപ്പോര്ട്ട് തയ്യാറാക്കാന് കോര്പ്പറേഷനെ നിയോഗിച്ചിരുന്നു. എന്നാല് ഇപ്പോള് ഇവരുടെ വെബ് സൈറ്റില് റ്റിപ്പോര്ട്ട് ലഭ്യമല്ല. തിരുവനന്തപുരത്ത് ടെക്നോ പാര്ക്ക് മുതല് കരമന വരെയുള്ള 21 കിലോമീറ്റര് ദൂരത്തിലാണ് ആദ്യ ഘട്ടത്തില് മോണോ ട്രെയില് ഓടിക്കാനായിരുന്നു പദ്ധതി. കോഴിക്കോട് മെഡിക്കല് കോളേജു മുതല് വട്ടകിണര് വരെയുള്ള 13 കിലോമീറ്റര് ദൂരവുമാണ് ആദ്യ ഘട്ടത്തില് വിഭാവന ചെയ്തത്. തിരുവനന്തപുരത്തെ മോണോ ട്രെയിനിന് 19 സ്റ്റേഷനുകളും 4219 കോടി രൂപ ചെലവുമാണ് കണക്കാക്കിയത്. കോഴിക്കോട് മോണോ ട്രെയിനിന് 14 സ്റ്റേഷനുകളും 2509 കോടി രൂപ ചെലവും കണക്കാക്കിയത്. നിര്മാണം തുടങ്ങി 5 വര്ഷത്തിനുള്ളില് പൂര്ത്തിയാക്കാന് സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവന ചെയ്തത്. എന്നാല് നിലവില് പ്രരംഭഘട്ടം പോലും തുടങ്ങാന് ഈ രണ്ടു പദ്ധതികള്ക്കും സാധിച്ചില്ല.
തിരുവനന്തപുരം-കാസര്ഗോഡ് സെമി ഹൈ സ്പീഡ് പദ്ധതിയായ സില്വര് ലൈല് പദ്ധതിയോട് കാട്ടുന്ന താല്പര്യം ഈ പദ്ധതികള്ക്ക് എല്.ഡി.എഫ് സര്ക്കാര് നല്കുന്നില്ല.സില്വര് ലൈല് പദ്ധതിക്കായുള്ള പഠനം യുദ്ധകാല അടിസ്ഥാനത്തില് പൂര്ത്തിയാക്കി ഡി.പി.ആര് കേന്ദ്ര സര്ക്കാരിന് മുന്നില് അവതരിപ്പിക്കാന് ഒരുങ്ങുകയാണ് സംസ്ഥാന സര്ക്കാര്. എന്നാല് ഇതിനോടകം തന്നെ ഡി.പി.ആര് പൂര്ത്തിയാക്കിയ തിരുവനന്തപുരത്തെ മോണോ ട്രെയിന് പദ്ധതിയോട് കാണാക്കുന്നത് രാഷ്ട്രീയ നിലപാടിന്റെ കൂടി ഭാഗമാണെന്ന ആക്ഷേപവും ശക്തമാണ്. തിരുവനന്തപുരത്തേ സംബന്ധിച്ചിടത്തോളം മോണോ ട്രെയില് കടന്നു പോകേണ്ട ശ്രീകാര്യം, ഉള്ളൂര്, പേട്ട എന്നിവിങ്ങളില് അവസ്ഥ വളരെ മോശമാണ്. ഇവിടെ എല്ലാ സമയത്തും വലിയ ഗതാഗതകുരുക്ക് രൂപപ്പെടുന്നുമുണ്ട്. മോണോ ട്രെയില് വരുന്ന ഇതിന് വലിയ പരിഹാരമാകുമായിരുന്നു.
കൊച്ചിക്ക് മെട്രൊ ട്രെയില് തിരുവനന്തപുരത്തിനും കോഴിക്കോടിനും മോണോട്രെയില് എന്നതായിരുന്ന അന്ന് പദ്ധതിക്ക് രൂപം നല്കിയപ്പോള് യു.ഡി.എഫ് സര്ക്കാര് ലക്ഷ്യമിട്ടത്. എന്നാല് അധികാരത്തില് നിന്നും ഇറങ്ങുന്നതിന് മുമ്പ് കൊച്ചി മെട്രോ ട്രെയില് ഉദ്ഘാടനം ചെയ്യാന് കാണിച്ച ആര്ജവത്തിന്റെ പകുതി പോലും മോണോ ട്രെയില് പദ്ധതികളോട് കാണിച്ചില്ല. തുടര്ന്ന് അധികാരത്തില് വന്ന എല്.ഡി.എഫ് സര്ക്കാരിന് ഈ പദ്ധതികളോട് എതൊരു താല്പര്യമുണ്ടായിരുന്നില്ല. ഈ സാഹര്യത്തിലാണ് ഇനിയും മോണോ ട്രെയിനുവേണ്ടി കാത്തിരിക്കണോ എന്ന ചോദ്യവുമായി ജനങ്ങള് രംഗത്ത് എത്തിയത്. മോണോ ട്രെയില് നടപ്പിലാക്കണമെന്ന ആവശ്യവുമായി ഈ രണ്ടു ജില്ലകളില് നിന്നും സോഷ്യല് മീഡിയാ ക്യാമ്പനും ശക്തമാകുകയാണ്. എന്നാല് ഇത് കണ്ടില്ലെന്ന് നടക്കാനാണ് സര്ക്കാര് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തം.
https://www.facebook.com/Malayalivartha

























