എടിഎം മോഷണശ്രമം നടത്തിയവര് മാലപൊട്ടിക്കല് കേസന്വേഷണത്തെ തുടര്ന്ന് പിടിയിലായി

പാറശാലയില് മുളകുപൊടി വിതറി പച്ചക്കറി വില്പനക്കാരിയുടെ മുക്കുപണ്ടം പൊട്ടിച്ചു കടന്ന സംഭവം അന്വേഷിച്ചു ചെന്നപ്പോള് എടിഎം, ബൈക്ക് മോഷണ ശ്രമക്കേസുകളിലെ പ്രതി പിടിയിലായി. ചെങ്കല് മര്യാപുരം നെടിയവിള ജി.ആര് ഭവനില് ബിനിഷ്(18) ആണ് പിടിയിലായത്.
നേരത്തെ അറസ്റ്റ് ചെയ്തിരുന്ന കൂട്ടുപ്രതി ഇരുമ്പില് മേലെകാഞ്ചിവിള എന്ഒ ഭവനില് ബിജിഷിനെ(21) ചോദ്യം ചെയ്തതില് നിന്നാണ് എപ്രില് 7-ന് രാത്രി ഉദിയന്കുളങ്ങരയില് എസ്ബിഐയുടെ എടിഎം കൗണ്ടറില് ചെങ്കല് മര്യാപുരം നെടിയവിള ജി.ആര് ഭവനില് ബിനിഷുമായി ചേര്ന്നു ഇയാള് നടത്തിയ മോഷണശ്രമത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
എടിഎം കവര്ച്ചയ്ക്കായി ഇവരെത്തിയ ബൈക്ക,് മാല പൊട്ടിച്ച കേസില്പെട്ട പ്രായപൂര്ത്തിയാകാത്തവര് ചേര്ന്നു ഫെബ്രുവരി 2-ന് മോഷ്ടിച്ചതായിരുന്നു. മേയ് 21-ന് ഉച്ചയ്ക്ക് ആറയൂരില് റോഡ് വശത്ത് പച്ചക്കറിവ്യാപാരം നടത്തുകയായിരുന്ന ഇന്ദിരയുടെ ഇമിറ്റേഷന് മാല ബിജിഷും, പ്രായപൂര്ത്തിയാകാത്ത മറ്റു രണ്ട് പേരും ചേര്ന്നാണ് പൊട്ടിച്ചത്.
സിസിടിവി ദൃശ്യങ്ങളെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജിഷും കൂട്ടാളികളും പിടിയിലാകുന്നത്. പാറശാല എസ്ഐ ശ്രീലാല്ചന്ദ്രശേഖരന്, മഹേഷ്, ഗ്രേഡ് എസ്ഐമാരായ സലിംകുമാര്, രതിഷ്കുമാര്, റെജിലൂക്കോസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























