കല്യാണ വീട്ടിലെ ചടങ്ങിനു ശേഷം മടങ്ങവേ അപകടം ; നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവഞ്ചൂർ പറമ്പുകര മരവത്തായ മടുക്കപ്പറമ്പിൽ പരേതനായ ചാക്കോയുടെ മകൻ ജിബിൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 12.40 ന് മാലം കിഴക്കേടത്ത് പടി റോഡിലാണ് സംഭവം. കല്യാണ വീട്ടിലെ ചടങ്ങിനു ശേഷം തിരികെ വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം. സ്കൂട്ടറിൽ നിന്നും റോഡിലേയ്ക്ക് തലയിടിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു.
ശബ്ദം കേട്ട് സമീപത്തെ വീടുകളിൽ ഉള്ളവർ ഓടിയെത്തുകയും റോഡിൽ രക്തം വാർന്ന് കിടന്നിരുന്ന ജിബിനെ സുഹ്യത്ത് തിരിച്ചറിയുകയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മ്യതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മണർകാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. (കങ്ങഴയിൽ ഐ റ്റി എ ഡിപ്ലോമ വിദ്യാർത്ഥിയാണ് ജിബിൻ) മാതാവ്: ദീപ. സഹോദരൻ :ജോബിൻ.
https://www.facebook.com/Malayalivartha

























