ടീച്ചര്മാര്ക്കെതിരെ മോശം പരാമര്ശം; ശ്രീനിവാസനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്; പറഞ്ഞതിൽ എന്താ തെറ്റെന്ന് ഭൂരിപക്ഷം ആൾക്കാരും

നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. അങ്കണവാടി ടീച്ചര്മാര്ക്കെതിരായ വിവാദ പരാമര്ശത്തിലാണ് ന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തിരിക്കുന്നത്. പരാമര്ശങ്ങള് സാംസ്കാരിക കേരളത്തിന് യോജിക്കാത്തതെന്ന് കമ്മീഷന് അംഗം ഷാഹിദാ കമാല് പറഞ്ഞു. കൂടാതെ ശ്രീനിവാസന് പരാമര്ശം പിന്വലിക്കണമെന്നും ഷാഹിദാ കമാല് ആവശ്യപ്പെടുകയുണ്ടായി . ഉത്തരവാദിത്തോട് കൂടി ശ്രീനിവാസന് അഭിപ്രായങ്ങള് പറയണമെന്നും വനിതാ കമ്മീഷന് ആവശ്യപ്പെടുകയുണ്ടായി . ശ്രീനിവാസന് എതിരെ അങ്കണവാടി ടീച്ചര്മാര് നല്കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് . ജപ്പാനില് സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് പ്ലേ സ്കൂളിലും കിന്റര് ഗാര്ഡനിലും പഠിപ്പിക്കുന്നത്. എന്നാല് ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്, അപ്പോള് അവരുടെ നിലവാരം മാത്രമേ കുട്ടികള്ക്ക് ഉണ്ടാവു എന്നായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന വന്നിരിക്കുന്നത് .
സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അങ്കണവാടി ടീച്ചര്മാര്ക്കെതിരെ ശ്രീനിവാസന് മോശം പരാമര്ശം നടത്തിയത് എന്നാണ് പരാതി ഉയർന്നിരിക്കുന്നത് . ഈ പരാമര്ശത്തിനെതിരെ അംഗന്വാടി അധ്യാപികമാര് വനിതാ കമ്മീഷന് പരാതി നല്കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീനിവാസനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് വനിതാ കമ്മീഷന് കേസ് എടുത്തത്. ശ്രീനിവാസന് നടത്തിയ പരാമര്ശം പിന്വലിക്കണമെന്ന് വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാല് ആവശ്യപ്പെട്ടിരുന്നു . എന്നാൽ അദ്ദേഹത്തിന്റെ പരാമര്ശം ശെരി വയ്ക്കുകയാണ് പലരും. സി പി എമ്മിനെ വിമർശിച്ച് ശ്രീനിവാസൻ.
https://www.facebook.com/Malayalivartha

























