ലോക്ഡൗണില് ഇളവ്... സംസ്ഥാനത്ത് ഈ ഞായറാഴ്ച സമ്പൂര്ണ ലോക്ക്ഡൗണ് ഇല്ല

ഈ വരുന്ന ഞായറാഴ്ച (ജൂണ് 21)ത്തെ സമ്പൂര്ണ ലോക്ക്ഡൗണ് സംസ്ഥാന സര്ക്കാര് പിന്വലിച്ചു. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ.
ഞായറാഴ്ച വിവിധ വിദ്യാര്ഥികള്ക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങള് ഏര്പ്പെടുത്തേണ്ടതിനാലുമാണ് ഞായറാഴ്ചത്തെ സമ്പൂര്ണ ലോക്ക്ഡൗണില് ഇളവു നല്കിയതെന്നാണ് സര്ക്കാര് വിശദീകരണം. ഇനി വരുന്ന ഞായറാഴ്ചകളില് ഈ ഇളവ് ബാധകമാകില്ലെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha

























