Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സച്ചി... എ​​െൻറ ഒരു ഭാഗമാണ്​ ഇന്ന്​ നിങ്ങൾക്കൊപ്പം പോയത്​; ഇപ്പോൾ മുതൽ നിങ്ങളെ ഓർക്കുക എന്നത്​, എ​​​െൻറ ആ ഭാഗത്തെ ഓർക്കുന്നതുപോലെയാണ് ​; ഹൃദയ സ്പർശിയായ പൃഥ്വിരാജിന്റെ കുറിപ്പ്

19 JUNE 2020 08:51 PM IST
മലയാളി വാര്‍ത്ത

സിനിമയിലും ജീവിതത്തിലും ആത്​മസുഹൃത്തായിരുന്ന​ സച്ചിയുടെ വിയോഗത്തിൽ വികാരാതീതനായി ​ നടൻ പൃഥ്വിരാജ്. 23 കൊല്ലം മു​​​െമ്പാരു ജൂണിലാണ്​ (1997 ജൂൺ 16നാണ്​ പൃഥ്വിയുടെ പിതാവും നടനുമായ സുകുമാരൻ മരിച്ചത്​) ഇതിന്​ മുമ്പ്​ വിരഹ ദുഃഖം തന്നെ ഇത്രയളവിൽ തകർത്തതെന്ന് ട്വിറ്ററിലും ഫേസ്​ബുക്കിലും പങ്കുവെച്ച ഹൃദയസ്​പർശിയായ കുറിപ്പിൽ പൃഥ്വിരാജ്​ പറയുന്നു.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ആദ്യം സംവിധാനം ചെയ്​ത ‘അനാർക്കലി’യിലും അവസാനം സംവിധാനം ചെയ്​ത ‘അയ്യപ്പനും കോശി’യിലും പൃഥ്വിയായിരുന്നു നായകൻ. ‘ഡ്രൈവിങ്​ ലൈസൻസ്​’ അടക്കം സച്ചി തിരക്കഥയെഴുതിയ നിരവധി ഹിറ്റ്​ സിനിമകളിലും പൃഥ്വി നായകനായിട്ടുണ്ട്​.

വികാരാതീതമായ കുറിപ്പി​​െൻറ പൂർണ രൂപം ഇങ്ങനെ;

സച്ചീ...

എനിക്ക് ഒരുപാട് സന്ദേശങ്ങൾ വരുന്നുണ്ട്​. ഞാൻ അറ്റൻഡ്​ ചെയ്​ത അപൂർവം കോളുകളും. ഞാൻ എങ്ങിനെ പിടിച്ചുനിൽക്കുന്നു എന്നാണ്​ അവർക്കറിയേണ്ടത്​​. ചിലവ എന്നെ ആശ്വസിപ്പിക്കാനും. എന്നെ അറിയുന്നവർക്കും നിങ്ങളെ അറിയുന്നവർക്കും നമ്മളെ നന്നായിട്ടറിയാമെന്ന്​ ഞാൻ കരുതുന്നു.

എന്നാൽ അവരിൽ ചിലർ പറഞ്ഞ ഒരു കാര്യം ഞാൻ തീർത്തും നിഷേധിക്ക​ുകയാണ്​- നിങ്ങൾ കരിയറി​​െൻറ അത്യുന്നതിയിൽ എത്തിയിട്ടാണ്​ കടന്നുപോയതെന്ന കാര്യം. നിങ്ങളുടെ ആശയങ്ങളും സ്വപ്​നങ്ങളും വ്യക്​തമായി മനസ്സിലാക്കിയ ആളെന്ന നിലയിൽ എനിക്കറിയാം, ‘അയ്യപ്പനും കോശിയും’ നിങ്ങളുടെ ഉന്നത സൃഷ്​ടിയല്ല. നിങ്ങളുടെ ജീവിതാഭിലാഷത്തിലേക്കുള്ള തുടക്കം മാത്രമായിരുന്നു അത്​. നിങ്ങളുടെ മുഴുവൻ സിനിമയും ഈ ഘട്ടത്തിലെത്താനുള്ള യാത്രയായിരുന്നു. അവിടെ നിന്ന്​ നിങ്ങൾ ഉന്നതിയിലേക്ക്​ കുതിക്കുമായിരുന്നു, എനിക്കറിയാം.

പറയാത്ത ഒരുപാട്​ കഥകൾ. നിറവേറാത്ത നിരവധി സ്വപ്​നങ്ങൾ. രാത്രിയേറെ വൈകിയ വേളകളിൽ വാട്​സ്​ആപ്പിൽ ശബ്​ദ സന്ദേശങ്ങളായി അയച്ച അനേകം ആഖ്യാനങ്ങൾ. ഫോൺവിളികൾ. വരുംവർഷങ്ങളിലേക്ക്​ നമ്മൾ ആസൂത്രണം ചെയ്​തിരുന്ന വലിയ പദ്ധതികൾ. നിങ്ങളും ഞാനും-എന്നിട്ട്​ നിങ്ങളിപ്പോൾ എന്നെ വിട്ട്​ പോയിരിക്കുന്നു.

സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ചും വരും വർഷങ്ങളിൽ സിനിമകൾ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി കണ്ടതിനെക്കുറിച്ചും മറ്റാരെങ്കിലുമായി പങ്കുവച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ, അതെല്ലാമുള്ള നിങ്ങൾ എന്നിൽ ഉണ്ട്. എനിക്കറിയാം, നിങ്ങൾ ഒപ്പമുണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മലയാള സിനിമയും എ​​െൻറ ശേഷിക്കുന്ന കരിയറും എത്രമാത്രം വ്യത്യസ്തമാകുമായിരുന്നുവെന്ന്​.

സിനിമയെ മറന്നേക്കൂ, നിങ്ങൾ എനിക്കൊപ്പം ഉണ്ടാകാൻ ആ സ്വപ്​നങ്ങളെല്ലാം ത്യജിക്കേണ്ടിയിരുന്നെങ്കിൽ ഞാൻ അതിനും തയാറായിരുന്നു-ആ ശബ്​ദസന്ദേശം ഒരിക്കൽകൂടി ലഭിക്കാൻ, ആ ​േഫാൺകോൾ ഒരിക്കൽ കൂടി എന്നെത്തേടി വരാൻ.

നമ്മൾ ഒരുപോലെയാണെന്ന് നിങ്ങൾ എല്ലായ്പ്പോഴും പറയുമായിരുന്നു. അത്​ സമ്മതിക്കുന്നു. പക്ഷേ, ഇപ്പോൾ എനിക്ക്​ തോന്നുന്നു, എന്നേക്കാൾ വ്യത്യസ്​തമായിട്ടായിരിക്കും നിങ്ങൾക്ക് ഇതനുഭവപ്പെടുകയെന്ന്​. കാരണം, 23 വർഷം മു​െമ്പാരു ജൂണിലാണ്​ വിരഹദുഃഖം ഇതിന്​ മുമ്പ്​ എ​ന്നെ ഇത്രയധികം തകർത്തത്​.

നിങ്ങളെ അറിയാൻ കഴിഞ്ഞത്​ വലിയ അംഗീകാരമായി ​തോന്നുന്നു, സച്ചി. എ​​െൻറ ഒരു ഭാഗമാണ്​ ഇന്ന്​ നിങ്ങൾക്കൊപ്പം പോയത്​. ഇപ്പോൾ മുതൽ നിങ്ങളെ ഓർക്കുക എന്നത്​, എ​​​െൻറ ആ ഭാഗത്തെ ഒാർക്ക​ുന്നതുപോലെയാണ്​. നിത്യതയിൽ വിശ്രമിക്കുക സഹോദരാ... വിശ്രമിക്കൂ പ്രതിഭേ...മറ്റൊരു വശത്ത്​ നമുക്ക്​ കണ്ടുമുട്ടാം. ആ സാൻഡൽവുഡ്​ കഥയുടെ ക്ലൈമാക്​സ്​ നിങ്ങളെനിക്ക്​ പറഞ്ഞുതന്നതേയില്ലല്ലോ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends