പതിനൊന്നുകാരിആത്മഹത്യ ചെയ്ത സംഭവം; അമ്മയെ അറസ്റ്റുചെയ്തു

കാര്ത്തികപ്പള്ളി വലിയകുളങ്ങരയില് പതിനൊന്നുകാരിആത്മഹത്യ ചെയ്ത സംഭവത്തില് അമ്മയെ അറസ്റ്റുചെയ്തു. തൃക്കുന്നപുഴ പൊലീസാണ് ഹര്ഷയുടെ അമ്മ അശ്വതിയെ (33) അറസ്റ്റ് ചെയ്തത്. അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 14നാണ് ഹര്ഷയെ വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹര്ഷ. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാര് നേരത്തെ ചൈല്ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നല്കിയിരുന്നു.
കുട്ടിയുടെ മരണത്തില് ദുരൂഹതയുണ്ടെന്ന് നാട്ടുകാര് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























