ആശങ്കയായി തമിഴ് മണ്ണ്; തമിഴ്നാട്ടില് ഇന്ന് 2,115 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടില് ഇന്ന് 2,115 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 666ആയി. കോവിഡ് ബാധിതരുടെ എണ്ണം 54, 449 ആയി.
വിദേശത്ത് നിന്നെത്തിയവര് മൂന്ന് പേരും, മറ്റ് സംസ്ഥാനങ്ങളില് നിന്നെത്തിയ 37 പേര്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 2075 പേര് തമിഴ്നാട്ടുകാരാണ്. ചെന്നൈയില് മാത്രം 1200 ലധികം പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ന് 27,537 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതോടെ സംസ്ഥാനത്ത് 8, 27,980 പേര്രുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 1,279 പേര് പുരുഷന്മാരും 836 പേര് സ്ത്രീകളുമാണ്. ഇതുവരെ രോഗം സ്ഥിരികരിച്ചവരില് സ്ത്രീകളുടെ എണ്ണം 20,909 ആണ്. ഇന്ന് മാത്രം 1, 630 പേര് രോഗമുക്തരായി ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha

























