തോപ്പുംപടി കൂട്ടബലാത്സംഗകേസ് : ശിക്ഷ ലഭിച്ച അരുണും സംഘവും ലഹരിക്ക് അടിമകള്

തോപ്പുംപടി കൂട്ടബലാത്സംഗ പ്രതികള്ക്ക് 20 വര്ഷം കഠിന തടവ് ശിക്ഷ ലഭിച്ചത് അറിഞ്ഞതില് സന്തോഷമുണ്ടെന്ന് കേസില് പ്രാഥമിക അന്വേഷണം നടത്തിയ തോപ്പുംപടി സ്റ്റേഷനില് സബ് ഇന്സ്പെക്ടറായിരുന്ന സി.ബിനു. ഇപ്പോള് മാന്നാര് പൊലീസ് സ്റ്റേഷനില് ഇന്സ്പെക്ടറാണ് ഇദ്ദേഹം.അവിടെ നിന്ന് താന് ട്രാന്സ്ഫറായ ശേഷം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണറായിരുന്ന വിജയനാണ് തുടരന്വേഷണങ്ങള് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില് ശിക്ഷിക്കപ്പെട്ട നാലു പ്രതികളും ലഹരിക്ക് അടിമകളായിരുന്നെന്ന് അദ്ദേഹം ഓര്ക്കുന്നു. പെണ്കുട്ടിക്കും മദ്യവും ലഹരിമരുന്നും നല്കിയാണ് പ്രതികള് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ആദ്യം മട്ടാഞ്ചേരിയിലെ ലോഡ്ജിലും പിന്നീട് എറണാകുളത്ത് ഫ്ലാറ്റിലെത്തിച്ചും പീഡനത്തിന് ഇരയാക്കി. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി ആയിരുന്നതിനാലാണു കേസ് വിവരങ്ങള് പുറത്തു വിടാതിരുന്നത്. പിന്നീട് പെണ്കുട്ടി മറ്റൊരു സംഭവത്തില് ആത്മഹത്യ ചെയ്തത് അറിഞ്ഞപ്പോള് സങ്കടം തോന്നിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഒന്നാം പ്രതി തോപ്പുംപടി വരമ്പത്ത് ലേന് പുതുശേരി അരുണ് സ്റ്റാന്ലി(22), തുണ്ടിപ്പറമ്പില് വിഷ്ണു ജയപ്രകാശ്(23), ചിറയ്ക്കപ്പറമ്പില് ക്ലീറ്റസ് മകന് ആന്റണി ജിനേഷ്(26) കാസര്കോട് സ്വദേശിയും ഇപ്പോള് ആലപ്പുഴ തുറവൂര് വലിയവീട്ടില് ക്രിസ്റ്റഫര് ജോസഫ്(23) എന്നിവര്ക്കാണ് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ സുഹൃത്തായ അരുണ് പ്രണയം നടിച്ച് ഫോര്ട്ട്കൊച്ചി ബീച്ചില് കൊണ്ടു പോയി മദ്യം നല്കിയ ശേഷം എറണാകുളത്ത് ഫ്ലാറ്റിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്ന്ന് മൂന്നു സുഹൃത്തുക്കള് കൂടി എത്തി പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു കുറ്റപത്രം.
2018 ഒക്ടോബര് 13-നാണ് സംഭവം. തൊട്ടു പിന്നാലെ ചൈല്ഡ് ലൈന് പ്രവര്ത്തകര് ഇടപെട്ട് 18-ാം തീയതി പൊലീസില് പരാതി നല്കുകയും കേസ് റജിസ്റ്റര് ചെയ്യുകയുമായിരുന്നു. പിന്നീട് പെണ്കുട്ടി ആത്മഹത്യ ചെയ്തു. പെണ്കുട്ടി രണ്ടു ദിവസം പ്രതികളുടെ കസ്റ്റഡിയില് പീഡനത്തിന് ഇരയായ വിവരം ചൈല്ഡ്ലൈന് വഴിയാണ് അറിയുന്നത്. കേസ് വിവരങ്ങളും തുടര് നടപടികളും രഹസ്യമാക്കി വച്ചായിരുന്നു പൊലീസ് അന്വേഷണം. പെണ്കുട്ടിയെ ഫോര്ട്ട്കൊച്ചി ബീച്ചിലെത്തിച്ച് മദ്യവും ലഹരി വസ്തുക്കളും നല്കിയത് പ്രതികള് സമ്മതിച്ചിരുന്നു. ഇവരില് ഒന്നാം പ്രതി തോപ്പുംപടി വരമ്പത്ത് ലേന് പുതുശേരി അരുണ് സ്റ്റാന്ലി(22) പ്രണയം നടിച്ചാണ് യുവതിയെ വശത്താക്കിയത്.
20 വര്ഷം കഠിനതടവിനും ഓരോരുത്തരും 25,000 രൂപ വീതം പിഴയടയ്ക്കുന്നതിനും അഡിഷനല് ജില്ലാ സെഷന്സ് ജഡ്ജി പി.ജെ. വിന്സെന്റ് ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരോ വര്ഷംകൂടി ശിക്ഷ അനുഭവിക്കണം. കൂട്ടബലാത്സംഗത്തിനു സെക്ഷന് 376ഡി പ്രകാരമുള്ള ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സ്പെഷല് പ്രോസിക്യൂട്ടര് പി.എ. ബിന്ദുവാണ് കേസില് ഹാജരായത്.
https://www.facebook.com/Malayalivartha

























