Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഉത്ര കൊലക്കേസിലെ പ്രതി സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്... സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസകേന്ദ്രങ്ങളില്‍ ഇറക്കി വിടുന്നത് പതിവ്, സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്നു വനം വകുപ്പ്, സൂരജും പാമ്പ് പിടിത്തക്കാരന്‍ സുരേഷും വനം വകുപ്പിന് നല്‍കിയ മൊഴി പൊലീസ് പരിശോധിക്കുന്നു

20 JUNE 2020 07:19 AM IST
മലയാളി വാര്‍ത്ത

ഉത്ര കൊലക്കേസിലെ പ്രതി സൂരജ് ഉപയോഗി് മൂര്‍ഖന്‍ പാമ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാമ്പ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപത്തായി ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ നിന്നു പിടിച്ചതാണെന്ന് വനം വകുപ്പ് കണ്ടെത്തി. വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുത്തു. പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ സുരേഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്നു വനം വകുപ്പ് കണ്ടെത്തി. സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസകേന്ദ്രങ്ങളില്‍ ഇറക്കി വിടുമായിരുന്നു. വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടത് ചാത്തന്നൂര്‍ അടുതല പാലത്തിനു സമീപമാണ്. ഇത്തരം പ്രവൃത്തികള്‍ മുന്‍പും ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ സുരേഷ് സമ്മതിച്ചു. വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന സൂരജിനെയും സുരേഷിനെയും ഇന്നലെ കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.

ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ആദ്യം ഉപയോഗിച്ച അണലിയെ ചാവര്‍കോട് സുരേഷ് കല്ലുവാതുക്കല്‍ ശാസ്ത്രിമുക്കിലെ പുരയിടത്തില്‍ നിന്നു പിടിച്ചതാണെന്നു കണ്ടെത്തി. പ്രതികളെ പരിസരവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ചാത്തന്നൂര്‍ എസ്ബിഐക്കു അടുത്ത് വച്ചാണു സൂരജിനു പാമ്പുകളെ വിലയ്ക്കു വില്‍ക്കുന്നതിനു കൂടിയാലോചന നടത്തിയത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഉത്രയുടെ മരണത്തിനു ശേഷം വനം വകുപ്പ് സുരേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നീട് വനപാലകര്‍ വനത്തില്‍ വിടുകയായിരുന്നു.

സൂരജും പാമ്പ് പിടിത്തക്കാരന്‍ സുരേഷും വനം വകുപ്പിന് നല്‍കിയ മൊഴി പൊലീസ് പരിശോധിക്കുന്നു. കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ സൂരജ് ശ്രമിക്കുമെന്ന സംശയമാണ് പൊലീസിനുള്ളത്. ചോദ്യം ചെയ്യലില്‍ പൊലീസിനെ കുഴയ്ക്കാന്‍ ആദ്യഘട്ടത്തില്‍ സൂരജും സുരേഷും ശ്രമിച്ചിരുന്നു.നാല് സ്ഥലങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകള്‍ പക്കലുണ്ടെന്നും ഏതിനെയാണ് സൂരജിന് നല്‍കിയത് എന്നത് ഓര്‍മയില്ലെന്നുമാണ് സുരേഷ് ആദ്യം നല്‍കിയ മൊഴി. ഇത് അനുസരിച്ച് നാലിടത്തും പൊലീസ് തെളിവെടുപ്പ് നടത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കൃത്യമായ വിവരം പൊലീസിന് ലഭിച്ചു. ചില ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലവും ലഭിച്ചു. വാവ സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ സഹായവും ഇക്കാര്യത്തില്‍ പൊലീസിന് ലഭിച്ചു. മൂര്‍ഖനെയും അണലിയെയുമാണ് സുരേഷ് സൂരജിന് കൈമാറിയത്.സൂരജിനെ അടൂര്‍ പറക്കോടുള്ള വീട്ടില്‍ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി.

ഉത്രയെ കൊലപ്പെടുത്താന്‍ സൂരജിന് രണ്ടാം പ്രതി സുരേഷ് പാമ്പിനെ ആദ്യം കൈമാറിയത് സൂരജിന്റെ വീടിന് സമീപത്തു വച്ചെന്ന് വനം വകുപ്പ് കണ്ടെത്തി. ഒന്നിലധികം തവണ സൂരജിന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നായിരുന്നു സുരേഷിന്റെ മൊഴി. 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 937 വകുപ്പ് ചുമത്തിയാണ് ഉത്ര കൊലക്കേസില്‍ പ്രതികളായ സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ഇരുവരേയും ഇന്ന് അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രീതി പ്രതി സൂരജ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ച് നല്‍കി. ആദ്യ ശ്രമം നടക്കാതെ പോയപ്പോള്‍ പാമ്പിനെ ഉപേക്ഷിച്ച സ്ഥലവും വനം വകുപ്പിന് കാണിച്ചു കൊടുത്തു.

അഞ്ചലില്‍ വെച്ച് ഉത്രയെ കടിപ്പിച്ച മൂര്‍ഖനെ ഏനാത്ത് പാലത്തില്‍ വെച്ചാണ് കൈമാറിയതെന്ന് സുരേഷ് വനം വകുപ്പിനോടും സമ്മതിച്ചു. ആദ്യ ശ്രമം പാളിയപ്പോള്‍ തന്നെ അടുത്ത പാമ്ബിനായി സൂരജ് തന്നെ വിളിച്ചുവെന്നും വനം വകുപ്പിനോട് സുരേഷ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends