തിരുവനന്തപുരം ജില്ലയില് സമ്പര്ക്കത്തിലൂടെ ഓട്ടോറിക്ഷാ ഡ്രൈവര്ക്കും കോവിഡ്...

തിരുവനന്തപുരം ജില്ലയില് സമ്പര്ക്കത്തിലൂടെ ഓട്ടോറിക്ഷാ ഡ്രൈവര്ക്കും കോവിഡ്. മണക്കാട് ഐരാണിമുട്ടം സ്വദേശിയാണ് ഓട്ടോ ഡ്രൈവര്. ഇയാളുടെ ഭാര്യ (42 ) മകള് (14) എന്നിവര്ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്ക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.
ജൂണ് 12 വരെ തിരുവനന്തപുരം നഗരത്തില് ഇയാള് ഓട്ടോ ഓടിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള് ഉണ്ടായതിനെ തുടര്ന്നു പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. മൂന്ന് പേരും തിരുവനന്തപുരം ജനറല് ആശുപത്രിയില് ചികിത്സിയിലാണ്. ഇവരുള്പ്പെടെ ജില്ലയില് ഇന്ന് എട്ട് പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























