കോവിഡ് 19 നിയന്ത്രണങ്ങള് ലംഘിച്ച് വിവാഹം നടത്തിയതിന് 200 പേര്ക്കെതിരെ കേസ്

പരവൂരില് കോവിഡ് 19 നിയന്ത്രണങ്ങള് ലംഘിച്ച് വിവാഹം നടത്തിയതിനു വധുവിന്റെ പിതാവ് ഉള്പ്പെടെ കണ്ടാലറിയുന്ന ഇരുന്നൂറിലധികം പേര്ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെയായിരുന്നു വിവാഹം. നിരവധി ആളുകള്ക്ക് വിവാഹക്ഷണം നല്കിയതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില് പോലീസ് മുന്കൂട്ടി വധുവിന്റെ കുടുംബത്തിന് നിര്ദേശങ്ങള് നല്കിയിരുന്നതായി പൊലീസ് പറഞ്ഞു.
എന്നാല് കഴിഞ്ഞ 3 ദിവസമായി വിവാഹ സല്ക്കാരവും ഇന്നലെ വിവാഹ ചടങ്ങുമെല്ലാം ഈ നിര്ദേശങ്ങള് ലംഘിച്ച് ഇവര് നടത്തിയെന്നും പൊലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിന് അകത്തും പുറത്തുമായി മുന്നൂറോളം ആളുകളെത്തിയതായി സിഐ ആര്. രതീഷ് പറഞ്ഞു. ചടങ്ങില് പങ്കെടുത്ത നിരവധി പേര് മാസ്ക്ക് ധരിച്ചിട്ടുമില്ലായിരുന്നു.
ഇന്നലെ രാവിലെ വിവരമറിഞ്ഞ പൊലീസ് ഓഡിറ്റോറിയത്തില് എത്തിയപ്പോള് കണ്ടത് സാമൂഹിക അകലം പാലിക്കാതെ ആളുകള് ഇരിക്കുന്നതായിരുന്നു. ഇതോടെ 50 പേര് മാത്രം ഓഡിറ്റോറിയത്തില് നിന്ന ശേഷം മറ്റുള്ളവര് പിരിഞ്ഞു പോകണമെന്നു പൊലീസ് നിര്ദേശിച്ച ശേഷം കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























