മരണത്തിന് കാരണം ചികിത്സാപ്പിഴവ് എന്നല്ല, പക്ഷെ ദിവസങ്ങളോളം ചികിത്സയിലും നിരീക്ഷണത്തിലും കഴിഞ്ഞിട്ടും പ്രായമോ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ കണക്കിലെടുക്കാതെ പരിശോധന വൈകുന്നു, നേരത്തെ പരിശോധന നടത്തി ഫലം വന്നിരുന്നെങ്കില് സമ്പര്ക്കം വഴിയുള്ള രോഗവ്യാപനമെന്ന ആശങ്ക ഒഴിവാക്കാം, പരിശോധനകളില് വീഴ്ചയില്ലെന്നും ഓരോ കൊവിഡ് മരണവും പ്രത്യേകമായി പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് പരിശോധന വൈകുന്നതാണ് പ്രധാന പ്രശ്നം. ഇത്തരം കേസുകളില് നേരത്തെ പരിശോധന നടത്തി ഫലം വന്നിരുന്നെങ്കില് സമ്പര്ക്കം വഴിയുള്ള രോഗവ്യാപനമെന്ന ആശങ്കയും ഒഴിവാക്കാം. എന്നാല് പരിശോധനകളില് വീഴ്ചയില്ലെന്നും ഓരോ കൊവിഡ് മരണവും പ്രത്യേകമായി പരിശോധിക്കുന്നുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം. സംസ്ഥാനത്ത് നടന്ന കൊവിഡ് മരണങ്ങളില് പകുതിയിലേറെയും പരിശോധന ഫലം കിട്ടിയത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം. രോഗലക്ഷണങ്ങളുമായി ആളുകള് മരിച്ച കേസുകളില് പോലും പരിശോധന ഫലം ദിവസങ്ങളോളം വൈകിയതായി കണക്കുകളില് വ്യക്തമാകുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച വഞ്ചിയൂര് സ്വദേശി രമേശ് ഗുരുതര ശ്വാസകോശ രോഗമടക്കം എല്ലാ കൊവിഡ് ലക്ഷണങ്ങളുമായി ദിവസങ്ങളോളം മെഡിക്കല് കോളേജിലും ജനറല് ആശുപത്രിയിലും ചികിത്സയില് കഴിഞ്ഞിട്ടും സ്രവ പരിശോധന നടന്നത് മരണശേഷം മാത്രം. ഫലം വന്നത് പിന്നെയും രണ്ട് ദിവസങ്ങള്ക്ക് ശേഷമാണ്.
പാലക്കാട് കടമ്പഴിപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച 73 കാരിയായ മീനാക്ഷി അമ്മാള് മേയ് 22ന് ചെന്നെയില് നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. പ്രമേഹം, ന്യുമോണിയ തുടങ്ങിയ അസുഖങ്ങളും വാര്ദ്ധക്യ പ്രശ്നങ്ങളുമുണ്ടായിരുന്ന ഇവര്ക്ക് പരിശോധന നടത്തുന്നത് 28നാണ്. ആദ്യ ഫലം നെഗറ്റീവായിരുന്നു രണ്ടാം തീയതി ഇവര് മരിച്ചു. പിന്നീട് നടത്തിയ പരിശോധന ഫലം പോസിറ്റീവായി കിട്ടുന്നത് നാലാം തീയതി. തൃശ്ശൂര് എരണ്ടിയൂര് സ്വദേശിയായ 87കാരനാകട്ടെ ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുമായി ദിവസങ്ങളോളം സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. എന്നാല് മറ്റ് രോഗലക്ഷണങ്ങള് ഇല്ലാത്തതിന്റെ പേരില് കൊവിഡ് പരിശോധന നടത്തിയില്ല. ന്യൂമോണിയ ആയതോടെ ഏഴിന് മെഡിക്കല് കോളേജില് എത്തിച്ച് പരിശോധന നടത്തി. ഫലം വന്നപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു
തിരുവനന്തപുരത്തെ മരിച്ച വൈദികന് കെ ജി വര്ഗ്ഗീസിന്റേതും സമാനമായ കേസായിരുന്നു. വാഹനാപകടത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് 23ന് പനിയുണ്ടായി. പനിയുണ്ടെങ്കിലും കൊവിഡ് സാധ്യത മുന്നില് കണ്ടുളള ഒരു നടപടിയും ഉണ്ടായില്ല. ശ്വാസതടസ്സത്തെ തുടര്ന്ന് അഞ്ച് ദിവസത്തിന് ശേഷം മെഡിക്കല് കോളേജിലെത്തിച്ചെങ്കിലും സ്രവം എടുത്തത് പിറ്റേ ദിവസം. തൊട്ടടുത്ത ദിവസം അദ്ദേഹം മരിച്ചു. ഇങ്ങനെ 21 മരണങ്ങളില് 11ലും ഫലം കിട്ടിയത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം. അതേ സമയം കേരളത്തിലെത്തി മണിക്കൂറുകള്ക്കുള്ളില് മരിച്ചവരുമുണ്ട് കൂട്ടത്തില്.
മരണത്തിന് കാരണം ചികിത്സാപ്പിഴവ് എന്നല്ല, പക്ഷെ ദിവസങ്ങളോളം ചികിത്സയിലും നിരീക്ഷണത്തിലും കഴിഞ്ഞിട്ടും പ്രായമോ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ കണക്കിലെടുക്കാതെ പരിശോധന വൈകുന്നതാണ് പ്രധാന പ്രശ്നം. ഇത്തരം കേസുകളില് നേരത്തെ പരിശോധന നടത്തി ഫലം വന്നിരുന്നെങ്കില് സമ്പര്ക്കം വഴിയുള്ള രോഗവ്യാപനമെന്ന ആശങ്കയും ഒഴിവാക്കാം. എന്നാല് പരിശോധനകളില് വീഴ്ചയില്ലെന്നും ഓരോ കൊവിഡ് മരണവും പ്രത്യേകമായി പരിശോധിക്കുന്നുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം.
https://www.facebook.com/Malayalivartha

























