കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണറുടെ ഔദ്യോഗിക വീട്ടുവളപ്പില് 16 മൂര്ഖന്കുഞ്ഞുങ്ങളെ കണ്ടെത്തി

16 മൂര്ഖന് പാമ്പുകളെ കോഴിക്കോട് ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ഔദ്യോഗിക വസതി വളപ്പില് നിന്ന് പിടികൂടി.
ഡിസിപി സുജിത് ദാസിന്റെ മലാപ്പറമ്പിലെ ക്വാര്ട്ടേഴ്സിനു പിന്വശത്തെ കുറ്റിക്കാടുകളില് നിന്നാണ് പാമ്പുകളെ പിടികൂടിയത്.
സിറ്റിയില് പുതുതായി ചുമതലയേറ്റതിനു ശേഷമാണ് വസതി വളപ്പില് കഴിഞ്ഞ ദിവസം പകല് ഒരു പാമ്പിനെ കണ്ടത്. ഉടന് വനശ്രീയില് വിവരം അറിയിക്കുകയായിരുന്നു.
തുടര്ന്ന് വനശ്രീ ജീവനക്കാരനായ അനീഷ് എത്തി തിരച്ചില് നടത്തിയപ്പോഴാണ് 16 പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടിയത്.
എന്നാല് ഇവയുടെ തള്ള പാമ്പിനെ പിടികൂടാന് സാധിച്ചില്ല. ക്വാര്ട്ടേഴ്സിന്റെ ചുറ്റുപാടും കാടുകള് രൂപപ്പെട്ടതാണ് പാമ്പുകള് വര്ധിക്കാന് കാരണമെന്നു നാട്ടുകാര് പറഞ്ഞു.
https://www.facebook.com/Malayalivartha

























