കിടപ്പാടത്തിനായി അലഞ്ഞത് നാല് കൊല്ലം; മനോവിഷമം തളർത്തി; ഗൃഹനാഥന് ജീവനൊടുക്കി

വയനാട് പുല്പ്പള്ളി മുള്ളന് കൊല്ലിയില് ഗൃഹനാഥൻ ജീവനൊടുക്കി. വയനാട് പുല്പ്പള്ളി മുള്ളന് കൊല്ലിയിലാണ് ഇത് നടന്നത്. കഴിഞ്ഞ നാലു വര്ഷമായി ബവന നിര്മാണ സഹായത്തിനായി അലയുകയായിരുന്നു. ഇദ്ദേഹം. ഗൃഹനാഥന് ജീവനൊടുക്കിയതിന്റെ പിന്നിൽ ഈ ദുഃഖമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വീടു കിട്ടാത്തതിലുള്ള കടുത്ത മനോവിഷമത്തിലായിരുന്നു പാറക്കടവ് വിജയകുമാര്. ഇവർ ഇപ്പോൾ താമസിക്കുന്ന ഷെഡില് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം വ്യക്തമാക്കി . ഗുണഭോക്തൃ പട്ടികയില് ഉള്പ്പെട്ടിരുന്നെങ്കിലും ക്രമക്കേടുകള് കാരണം കാലതാമസം വന്നെന്നാണ് ഉയരുന്ന ആരോപണം. പൊളിഞ്ഞ ഷെഡിലായിരുന്നു മൂന്നു കുട്ടികളടങ്ങിയ കുടുംബം ദുരിതജീവിതം നയിച്ച് വന്നത് . പുല്പ്പള്ളി പാറക്കടവിലെ ഇടിഞ്ഞു പൊളിയാറായ വീട്ടിലായിരുന്നു വിജയകുമാറും കുടുംബവും താമസിച്ചിരുന്നത്. 2016 ല് രണ്ടുലക്ഷം രൂപ സഹായം നല്കുന്ന പദ്ധതിയില് ഉള്പ്പെടുത്തിയെങ്കിലും കാലതാമസം വരികയായിയുന്നു .
തുടര്ന്ന് ലൈഫ് പദ്ധതിയില് ഉള്പ്പെടാനായി പാവപ്പെട്ട ഈ കുടുംബത്തിന്റെ ശ്രമം. ഈ പദ്ധതിയില് ഒാടുമേഞ്ഞ വീടുള്ളവരെ ഉള്പ്പെടുത്തില്ലെന്നും ഷെഡ് കെട്ടി താമസിക്കണമെന്നും പദ്ധതി നിര്വഹണ ഉദ്യോഗസ്ഥനും മെമ്പറും അറിയിച്ചെന്ന് കുടുംബം പറയുന്നു. ഇതേത്തുടര്ന്ന് മൂന്ന് വര്ഷം മുമ്പ് കാലപ്പഴക്കം ചെന്ന വീട് പൊളിച്ചുമാറ്റി ചെറിയ ഷെഡിലേക്ക് താമസം മാറുകയായിരുന്നു . ലൈഫ് പദ്ധതയില് വീട് കിട്ടിയില്ലെങ്കിലും പിഎംഎവൈ പദ്ധതിയില് ഉള്പ്പെട്ടിരുന്നു . പട്ടികയില് മുന്നിലുണ്ടായിരുന്ന കുടുംബം പിന്നീട് ക്രമക്കേടുകളെത്തുടര്ന്ന് പിന്നിലേക്ക് മാറ്റപ്പെട്ടുവെന്ന് ന്ന് കുടുംബം ആരോപിക്കുകയായിരുന്നു . അടുത്തകാലത്തൊന്നും വീട് കിട്ടില്ല എന്നറിഞ്ഞതാണ് ഗൃഹനാഥന് ജീവനൊടുക്കാന് കാരണമായി ബന്ധുക്കള് പറയുന്നത്. അധികൃതരോട് പരാതി പറഞ്ഞെങ്കിലും കാര്യമാക്കിയില്ലെന്നും കുടുംബം പറയുന്നു. നടപടികള് സ്വീകരിച്ചില്ലങ്കില് സമരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ജില്ലാ കലക്ടര്ക്ക് പരാതി നല്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























