വനത്തില് പിടിയാനയുടെ ജഡം: ആനകള് തമ്മില് കൊമ്പ് കോര്ത്തതിനെ തുടര്ന്നുണ്ടായ പരുക്കുമൂലമെന്ന് നിഗമനം

പടുക്ക സ്റ്റേഷന് പരിധിയില് പൂളക്കപ്പാറ ഈങ്ങാര് തോടിനു സമീപം ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില് ആനകള് തമ്മില് കൊമ്പു കോര്ത്തതിനെ തുടര്ന്നുണ്ടായ പരുക്കു മൂലമാണെന്ന് കണ്ടെത്തല്.
എടക്കര നെല്ലിക്കുത്ത് വനത്തിലാണ് കഴിഞ്ഞ ദിവസം 25 വയസ്സുള്ള പിടിയാനയുടെ ജഡം കണ്ടത്.
ആന ചരിയാന് കാരണം വെടിയേറ്റാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. മെറ്റല് ഡിറ്റക്ടര് ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും വെടിയുണ്ട കണ്ടെത്താനായില്ല.
വയറിന്റെ അടിഭാഗത്ത് ആഴത്തിലുള്ള മുറിവുകള് കൊമ്പു തറച്ചതു മൂലമാണെന്നാണ് നിഗമനം.
വെറ്ററിനറി സര്ജന്മാരായ ഡോ. സജി തോപ്പില്, ഡോ. ജിബിന് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്ട്ടം നടത്തിയത്. നിലമ്പൂര് സൗത്ത് ഡിഎഫ്ഒ വി.സജികുമാര്, ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ്കുമാര് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























