തലശ്ശേരി ഡിപ്പോയിലെ കെഎസ്ആര്ടിസി ഡ്രൈവര്മാര് വിമാനത്താവള ഡ്യൂട്ടിക്ക് വിസമ്മതിച്ചതായി സൂചന

തലശ്ശേരി ഡിപ്പോയി 70 ജീവനക്കാര് ക്വാറന്റീനിലായതിനാല് കണ്ണൂര് ഡിപ്പോയില് നിന്ന് വിമാനത്താവളത്തിലേക്ക് 10 ബസുകള് മാത്രമേ ഓപ്പറേറ്റ് ചെയ്യാന് കഴിഞ്ഞുള്ളു. തുടര്ന്ന് തലശ്ശേരി ഡിപ്പോയില് നിന്ന് 5 ബസുകള് കൂടി ആവശ്യപ്പെട്ടു. എന്നാല് 2 ബസുകള് മാത്രമാണ് വിട്ടു നല്കിയത്.
സുരക്ഷാ സൗകര്യങ്ങളില്ലാതെ തലശ്ശേരി ഡിപ്പോയില് നിന്ന് കണ്ണൂര് വിമാനത്താവളത്തിലേക്ക് ഡ്യൂട്ടിക്ക് പോകാന് ജീവനക്കാര് വിസമ്മതിച്ചെന്നാണ് സൂചന. തുടര്ന്ന് വകുപ്പുതല നടപടിയെടുക്കുമെന്ന് അധികൃതര് അറിയിച്ചതിനെ തുടര്ന്നാണ് ഡ്യൂട്ടിക്കു പോകാന് ജീവനക്കാര് തയാറായത്.
ഈ ബസുകള് വിമാനത്താവളത്തിലേക്കു പോയത്് കാബിന് തിരിക്കാതെ സുരക്ഷാ ക്രമീകരണങ്ങള് ഇല്ലാതെയാണ്. ജീവനക്കാര് ഡ്യൂട്ടിക്കു പോകാന് തയാറായെന്നും അടിയന്തര സാഹചര്യത്തില് ഏര്പ്പെടുത്തിയ ക്രമീകരണം മാത്രമാണിതെന്നുമാണ് കെഎസ്ആര്ടിസി അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha

























