പാവറട്ടിയില് ഭണ്ഡാരം കവര്ച്ച ചെയ്യുന്നതിനിടെ യുവാവ് പിടിയില്

തൃശ്ശൂര് ജില്ലയില് അന്നകര ചിറയ്ക്കല് ക്ഷേത്രത്തിന് സമീപമുള്ള വളവില് ഇന്നലെ പുലര്ച്ചെ രണ്ടിന് ഭണ്ഡാരം കവര്ച്ചയ്ക്കിടെ ഒരു യുവാവിനെ പൊലീസ് പിടികൂടി. ചാവക്കാട് തൊട്ടാപ്പ് കൂട്ടിയാലി വീട്ടില് നാസിലാണ് (21) അറസ്റ്റിലായത്.
അയാളുടെ സ്കൂട്ടറിലുണ്ടായിരുന്ന ബാഗില് കമ്പിപ്പാര, സ്പാനര്, പൂട്ട്, നോട്ടുകള് എന്നിവ കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയില് സമീപത്തെ കുരിയക്കോട്ട് കുടുംബ ക്ഷേത്രത്തിന്റെ ഒരു ഭണ്ഡാരം പൊളിച്ച് നീക്കിയ നിലയിലും ഒന്ന് പാതി പൊളിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
കോര്ളി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി കഴിഞ്ഞ 3-ാം തീയതി വാഴക്കോട് വീട്ടില് കുഞ്ഞിമോന്റെ മകന് അനില്കുമാറിന്റെ ബൈക്ക് മോഷ്ടിച്ചിരുന്നു. ബൈക്ക് മോഷണം കഴിഞ്ഞ് 2 ദിവസത്തിനുള്ളില് പ്രതി വാടക വീട്ടില് നിന്ന് മുങ്ങി.പത്തിലധികം മോഷണക്കേസുകളില് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്സ്പെക്ടര് എം.കെ.രമേഷ്, എസ്ഐമാരായ കെ.ആര്.റെമില്, സുരേഷ്, പേരാമംഗലം എസ്ഐ അനൂപ്, സിപിഒമാരായ കരീം, ജയ്സണ്, ജോഷി, രാജേഷ്, ഉഷ, അനില് എന്നിവര് ചേര്ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























