മണക്കാട് പ്രദേശത്തെ അഞ്ച് വാര്ഡുകള് കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റി! തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച 52കാരനായ ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താനായില്ല... ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക രേഖപ്പെടുത്തുന്നത് ശ്രമകരമാകുമെന്ന് സൂചന... ഓട്ടോ ഡ്രൈവര് ജില്ലയില് വ്യാപകമായി യാത്ര ചെയ്യുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തതോടെ ആശങ്കയോടെ തലസ്ഥാനം

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച 52കാരനായ ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക രേഖപ്പെടുത്തുന്നത് ശ്രമകരമാകുമെന്നാണ് സൂചന. ഓട്ടോ ഡ്രൈവര് ജില്ലയില് വ്യാപകമായി യാത്ര ചെയ്യുകയും നിരവധി പേരുമായി സമ്ബര്ക്കത്തില് ഏര്പ്പെടുകയും ചെയ്തിട്ടുണ്ട്.
ആരില് നിന്ന് രോഗം പകര്ന്നെന്നും വ്യക്തമല്ല. ഇതോടെ മണക്കാട് പ്രദേശത്തെ അഞ്ച് വാര്ഡുകള് കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താന് സാധിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറിന്റെ ഭാര്യക്കും ഒരു മകള്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു മകള്ക്കും രോഗലക്ഷണങ്ങള് ഉളളതായാണ് റിപ്പോര്ട്ട്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേര്ക്ക് കൂടി കൊവിഡ് 19സ്ഥിരീകരിച്ചു.ഇതുവരെയുള്ളതില് ഏറ്റവും ഉയര്ന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്ന്നു..375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള് പറയുന്നു.
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി. രോഗമുക്തി നിരക്ക് ഉയര്ന്നുവെന്നതാണ് ആശ്വാസകരമായ കാര്യം. കഴിഞ്ഞ ദിവസം മാത്രം 14,516 പേരാണ് രോഗമുക്തി നിരക്ക് 54.12 ശതമാനം ആയി ഉയര്ന്നു. ഇത് വരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 3,137 പേര്ക്കാണ് ഇതോടെ ആകെ രോഗബാധിതര് 53116.
ഇന്നലെ മാത്രം 66 മരണമാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 12,680 കൊവിഡ് പരിശോധനകള് നടത്തിയെന്നാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിക്കുന്നു. കൊവിഡ് ചികിത്സയില് കഴിയുന്ന ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര് COജെയിനിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്ലാസ്മ തെറാപ്പി ഇന്ന് നടത്തിയേക്കുമെന്നാണ് റിപ്പോര്ട്ട് തിങ്കളാഴ്ചയാണ് സത്യേന്ദര് ജെയിനിനെ
ആശുപത്രിയില് പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha

























