പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സൃഹൃത്തുക്കൾക്കും കാഴ്ച്ച വച്ചു ; പ്രതികൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ ലഹരിക്ക് അടിമയായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട നാലു പ്രതികളും ലഹരിക്ക് അടിമകളായിരുന്നെന്ന് കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ തോപ്പുംപടി സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്ന സി.ബിനു വ്യക്തമാക്കി പെൺകുട്ടിക്കും മദ്യവും ലഹരിമരുന്ന് നൽകിയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ആദ്യം മട്ടാഞ്ചേരിയിലെ ലോഡ്ജിലും പിന്നീട് എറണാകുളത്ത് ഫ്ലാറ്റിലെത്തിച്ചും പീഡനത്തിന് ഇരയാക്കി.പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയിരുന്നതിനാലാണു കേസ് വിവരങ്ങൾ പുറത്തു വിടാതിരുന്നത്. പിന്നീട് പെൺകുട്ടി മറ്റൊരു സംഭവത്തിൽ ആത്മഹത്യ ചെയ്തത് അറിഞ്ഞപ്പോൾ സങ്കടം തോന്നിയിരുന്നു. ഇപ്പോൾ പ്രതികൾക്ക് ശിക്ഷ കിട്ടി എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആദ്ദേഹം പറഞ്ഞു . അവിടെ നിന്ന് താൻ ട്രാൻസ്ഫറായ ശേഷം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണറായിരുന്ന വിജയനാണ് തുടരന്വേഷണങ്ങൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി ..
ഇപ്പോൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരിക്കുകയാണ് ഇദ്ദേഹം. പെൺകുട്ടി രണ്ടു ദിവസം പ്രതികളുടെ കസ്റ്റഡിയിൽ പീഡനത്തിന് ഇരയായ വിവരം ചൈൽഡ്ലൈൻ വഴിയാണ് അറിയുന്നത്. കേസ് വിവരങ്ങളും തുടർ നടപടികളും രഹസ്യമാക്കി വച്ചായിരുന്നു പൊലീസ് അന്വേഷണം. പെൺകുട്ടിയെ ഫോർട്ട്കൊച്ചി ബീച്ചിലെത്തിച്ച് മദ്യവും ലഹരി വസ്തുക്കളും നൽകിയത് പ്രതികൾ സമ്മതിച്ചിരുന്നു. ഇവരിൽ ഒന്നാം പ്രതി തോപ്പുംപടി വരമ്പത്ത് ലേൻ പുതുശേരി അരുൺ സ്റ്റാൻലി(22) പ്രണയം നടിച്ചാണ് യുവതിയെ വശത്താക്കിയത്. ഫോർട്ട്കൊച്ചിയിൽവച്ചായിരുന്നു ആദ്യം പീഡനത്തിന് ഇരയാക്കിയത്. ലഹരിക്ക് അടിമയായിരുന്ന അരുൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ചെയ്തു . എറണാകുളത്ത് ഒരു ഫ്ലാറ്റിലെത്തിച്ചും ലഹരി നൽകി പീഡിപ്പിച്ചു. തുണ്ടിപ്പറമ്പിൽ വിഷ്ണു ജയപ്രകാശ്(23), ചിറയ്ക്കപ്പറമ്പിൽ ക്ലീറ്റസ് മകൻ ആന്റണി ജിനേഷ്(26) കാസർകോട് സ്വദേശിയും ഇപ്പോൾ ആലപ്പുഴ തുറവൂരിൽ താമസമാക്കിയ വലിയവീട്ടിൽ ക്രിസ്റ്റഫർ ജോസഫ്(23), എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
https://www.facebook.com/Malayalivartha

























