മാട്രിമോണി സൈറ്റിലൂടെ തട്ടിപ്പ്.... അധ്യാപികയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗീകമായി പീഡിപ്പിച്ച ശേഷം തട്ടിയെടുത്തത് 45 ലക്ഷത്തോളം രൂപ.. വിവാഹമോചിതരായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് ലൈംഗികമായി ചൂഷണം ചെയ്തതിനു ശേഷം തട്ടിയെടുത്തത് ലക്ഷങ്ങൾ ... മലയാളിക്കെതിരേ കൂടുതൽ പരാതികൾ ..

മാട്രിമോണി സൈറ്റിലൂടെ വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തി വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചതിനുശേഷം പണം തട്ടുന്ന വിരുതൻ അറസ്റ്റിലായി.. കോട്ടയം സ്വദേശിയായ താഴത്ത് കുടുംബാംഗം ജോ എബ്രഹാം മാത്യൂസ് എന്ന 39കാരനെയാണ് ബംഗളൂരു പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്..
എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലിസ് അന്വേഷണം തുടങ്ങിയതുമുതൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുന്നത് ആശങ്ക ഉണ്ടാക്കുന്നു. ഇത്തരത്തിൽ നിരവധി യുവതികൾ ഇയാളുടെ വലയിൽ വീണിട്ടുനാടകവും എന്ന നിഗമനത്തിലാണ് പോലീസ് . ഈ മാസം മൂന്നിനാണ് കോട്ടയം സ്വദേശിയായ താഴത്ത് കുടുംബാംഗം ജോ എബ്രഹാം മാത്യൂസി(39)നെപോലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിംഗ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട 34 കാരിയായ അധ്യാപികയെ ലൈംഗികമായുംസാമ്പത്തികമായും ചൂഷണം ചെയ്ത കേസിലാണ് ഇയാളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹമോചിതരായ സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായും സാമ്പത്തികമായും സാന്പത്തികമായും ചൂഷണം ചെയ്യുകയാണ് യുവാവിന്റെ രീതിയെന്നു പോലീസ് വ്യക്തമാക്കുന്നു. ബംഗളൂരുവിലെ കോരമംഗലയിലാണ് ഇയാൾ താമസിക്കുന്നത്.
ജോ ഏബ്രഹാമിനെതിരേ തിരേ വിവിധ പോലിസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയു ന്നു. ഇയാൾക്ക് താഴത്ത് മാത്യൂസ് പ്രസാദ് എന്നും പേരുണ്ട്. അവിവാഹിതനാണെന്ന് യുവതിയെ വിശ്വസിപ്പിച്ച ഇയാൾ വിവാഹവാഗ്ദാനം നൽകി ബംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളിൽ കൊണ്ടു പോയി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് പരാതിയിൽ പറയുന്നു.
വ്യക്തിപരമായി കുറെ പ്രശ്നങ്ങളുണ്ടെന്നും ഇതെല്ലാം പരിഹരിച്ചാലേ വിവാഹം കഴിക്കാനാകൂ എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 45 ലക്ഷത്തോളം രൂപയും വ്യത്യസ്ത സമയങ്ങളിലായി ഇയാൾ കൈക്കലാക്കിയിട്ടുണ്ട്.
2018 ഒക്ടോബറിൽ ആണ് യുവതിയുമായി ജോ അബ്രഹാം മാത്യൂസ് പരിചയപ്പെടുന്നത്. താൻ ആഡംബര കാർ ബിസിനസ് നടത്തുന്നയാളാണെന്നും ഈ സംരംഭത്തിൽ പണം നഷ്ടപ്പെട്ടുവെന്നും പറഞ്ഞ് അബ്രഹാം യുവതിയിൽ നിന്നും ആദ്യം ആറ് ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് സഹോദരിയുടെ കോളജ് ഫീസ് അടയ്ക്കാൻ എന്നു പറഞ്ഞു പത്തു ലക്ഷം രൂപ വാങ്ങി.
ഇത് കൂടാതെ 21.9 ലക്ഷം രൂപയും സ്വർണാഭരണങ്ങളും യുവാവ് കൈക്കലാക്കി. പിന്നീട് ബന്ധത്തിൽ നിന്നു പിൻമാറിയ യുവാവിനെതിരേ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. 38 ലക്ഷം തട്ടിയെടുക്കുകയും ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്തെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുമ്പോൾ അവിവാഹിതനാണെന്ന രീതിയിലാണ് ആദ്യം സമീപിച്ചത്. എന്നാൽ ജോ ഏബ്രഹാമിന് ആ സമയത്ത് തന്നെ മറ്റൊരു ഭാര്യ ഉണ്ടായിരുന്നതായി ഇലക്ട്രോണിക് സിറ്റി പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു.
2018ൽ ഇയാൾ മറ്റൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ട്. പുതിയ പരാതിയടക്കം ഇയാൾക്കെതിരേ രണ്ട് ബലാത്സംഗ ആരോപണങ്ങൾ പോലീസ് സ്റ്റേഷനുകളിൽ എത്തിയിരുന്നു. ഇതൊന്നും കൂടാതെ ഇപ്പോൾ കാനഡയിലുള്ള ഒരു പെണ്കുട്ടിയുടെ വ്യാജ ഡോക്യുമെൻറുകൾ നൽകി വഞ്ചിച്ച കേസിൽ ഇപ്പോൾ സിബിഐ കേസും നിലവിലുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സമാനമായ രീതിയിൽ രണ്ട് സ്ത്രീകളെ ഇതിനു മുൻപും വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
20 വർഷം മുന്പ് ബംഗളൂരുവിലെത്തിയ മലയാളിയായ യുവാവ് വിദ്യാഭ്യാസത്തിന് ശേഷം ഇവിടെ സ്ഥിരതാമസമാക്കി. യുകെയിലും ഓസ്ട്രേലിയയിലും ഇയാൾ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത് . എന്നാൽ കുറച്ച് വർഷങ്ങളായി യുവാവ് ബംഗളൂരുവിലാണ് താമസം.
https://www.facebook.com/Malayalivartha

























