വയറ് വീക്കം ഭേദമാകാന് ദുര്മന്ത്രവാദിയുടെ കടുത്ത നിർദ്ദേശം... അച്ഛന്റെ കൈകൾ കൊണ്ട് അരിവാള് ചൂടാക്കി പൊള്ളലേല്പ്പിച്ചത് നൂറു തവണ.... സംഭവം പുറത്ത് അറിഞ്ഞതോടെ പിതാവ് അറസ്റ്റില്

വയറ് വീക്കം ഭേദമാകാന് ദുര്മന്ത്രവാദിയുടെ വാക്ക് കേട്ട് മകന് പൊള്ളല് ചികിത്സ നടത്തിയ പിതാവ് അറസ്റ്റില്. മഹാരാഷ്ട്രയിലെ അമരാവതി മേല്ഘട്ട് മേഖലയിലാണ് സംഭവം നടന്നത്. വയറ് വീക്കത്തെ തുടര്ന്ന് ആദിവാസി വിഭാഗത്തില്പ്പെട്ട പിതാവ് മകനുമായി ദുര്മന്ത്രവാദിയുടെ അടുത്തെത്തുകയിരുന്നു.
തുടര്ന്ന് രോഗം ഭേദമാകാന് അരിവാള് ചൂടാക്കി അതിന്റെ തുമ്ബ് കൊണ്ട് മകന്റെ വയറ്റില് പൊള്ളിക്കാനായിരുന്നു ദുര്മന്ത്രവാദിയുടെ നിര്ദേശം. തുടര്ന്ന് മകന്റെ അസുഖം മാറുന്നതിനായി ദുര്മന്ത്രവാദിയുടെ നിര്ദേശം അക്ഷരംപ്രതി പിതാവ് അനുസരിക്കുകയും ചെയ്തു. നൂറു തവണയാണ് കുട്ടിയെ ഇത്തരത്തില് അരിവാള് തുമ്ബ് കൊണ്ട് പൊള്ളലേല്പ്പിച്ചത്.
സംഭവം പുറത്ത് അറിഞ്ഞതോടെയാണ് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. അന്ധവിശ്വാസം പോലെയുള്ളവ പ്രചരിപ്പിച്ച് ദുര്മന്ത്രവാദത്തിലൂടെ ചികിത്സ നടത്തിയ 55കാരിയായ സ്ത്രീയും ഇയാള്ക്കൊപ്പം പിടിയിലായിട്ടുണ്ട്. ബ്ലാക്ക് മാജിക് ആക്ട് പ്രകാരമാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില് അപലപിച്ച് മഹരാഷ്ട്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡൈ രംഗത്തെത്തിയിരുന്നു. ദുര്മന്ത്രവാദിയുടെ വാക്ക് കേട്ട് കുഞ്ഞിന്റെ ശരീരത്തില് അച്ഛനും അമ്മയും ചേര്ന്ന് നൂറു തവണയാണ് പൊള്ളിച്ചിരിക്കുന്നത്. മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവൃത്തിയില് അപലപിക്കുകയാണ്.. ' എന്നായിരുന്നു അദ്ദേഹം ട്വിറ്ററില് കുറിച്ചു.
https://www.facebook.com/Malayalivartha

























