കാനഡയിലേക്ക് പോകാൻ എല്ലാം ശരിയായപ്പോൾ കൈയിലുള്ള പണം തികയാതെ വന്നു... ആലപ്പുഴയിൽ വയോധികയെ വീട്ടിലെത്തി തോക്കുചൂണ്ടി 30 ലക്ഷം രൂപ പണം ആവശ്യപ്പെട്ടത് അതേവീട്ടിലെ ജോലിക്കാരുയുടെ കൊച്ചുമകന്; യുവാവ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ...

വയോധികയെ വീട്ടിലെത്തി തോക്കുചൂണ്ടി 30 ലക്ഷം രൂപ പണം ആവശ്യപ്പെട്ട സംഭവത്തില് യുവാവ് പിടിയില്.
ഇരവുകാട് വാര്ഡില് പനയ്ക്കല് വീട്ടില് ഫിറോസ് (21) ആണ് നോര്ത്ത് പോലീസിന്റെ പിടിയിലായത്. ഇതേ വീട്ടില് ജോലിക്ക് നില്ക്കുന്നവരുടെ കൊച്ചുമകനാണ് പ്രതി.
കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്ന ഇയാള് കയ്യില് പണം ഇല്ലാതിരുന്നപ്പോഴാണ് ലില്ലി കോശിയെ തോക്കുചൂണ്ടി പണംതട്ടാന് ശ്രമിച്ചത്.
എന്നാല്, കൊച്ചുമകനൊക്കെയാണെങ്കിലും സംഭവവുമായി വേലക്കാരിക്ക് ബന്ധമില്ലെന്നാണ് നിഗമനം.
പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയപ്പോള് വേലക്കാരി തന്നെയാണ് പോലീസിനെ വിളിക്കാന് പറഞ്ഞത്. മുഖംമൂടി ധരിച്ചിരുന്നതിനാല് ഇവര്ക്ക് ആളെ മനസ്സിലായിരുന്നില്ല. തുടര്ന്ന് നഗരത്തിലെ സി.സി.ടി.വി.കള് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പ്രതി സഞ്ചരിച്ച ബൈക്കിന്റെ അവസാനത്തെ അക്കമായ ഒന്പത് മാത്രമാണ് ഏക തുമ്ബായി ഉണ്ടായിരുന്നത്.
ഇതും ബൈക്കിന്റെ പഴക്കവും കണക്കാക്കി നഗരത്തിലെ ഇരുചക്രവാഹന ഷോറൂമുകളില് നിന്ന് ഒന്പതാം നമ്ബരില് അവസാനിക്കുന്ന അതേ മോഡല് ബൈക്കിന്റെ ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്
https://www.facebook.com/Malayalivartha

























