കോവിഡ് രോഗ വ്യാപനം ഉണ്ടാകുന്നതിനെ തുടര്ന്ന് തിരുവനന്തപുരം ജില്ലയില് അതീവ ജാഗ്രത പുറപ്പെടുവിച്ചു..നഗരത്തില് നിയന്ത്രണങ്ങള് ശക്തമാക്കണമെന്ന നിര്ദേശം സ്പെഷ്യല് ബ്രാഞ്ച് ആരോഗ്യവകുപ്പിന് കൈമാറി

കോവിഡ് രോഗ വ്യാപനം ഉണ്ടാകുന്നതിനെ തുടര്ന്ന് ജില്ലയില് അതീവ ജാഗ്രത പുറപ്പെടുവിച്ചു . ഇതേ തുടര്ന്ന് നഗരത്തില് നിയന്ത്രണങ്ങള് ശക്തമാക്കണമെന്ന നിര്ദേശം സ്പെഷ്യല് ബ്രാഞ്ച് ആരോഗ്യവകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്ക്കും കുടുംബത്തിന് രോഗ ബാധ സ്ഥിരീകരിച്ചതും ,ശേഷം നിരവധി ആളുകളുമായി അദ്ദേഹം സമ്ബര്ക്കം പുലര്ത്തിയതുമെല്ലാം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത് .
സമ്പര്ക്ക പട്ടിക തയ്യാറാക്കുന്നത് തന്നെ വലിയ വെല്ലുവിളി ആയി മാറിയിരിക്കുകയാണെന്നാണ് ആരോഗ്യപ്രവര്ത്തകരുടെ വിലയിരുത്തല് . ഈ സാഹചര്യത്തിലാണ് ജില്ലയില് അതീവ ജാഗ്രത നിര്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് .അതേസമയം, ജില്ലയില് കോവിഡ് ഭീതിയെയും നിയന്ത്രണങ്ങളെയും കുറിച്ച് ചര്ച്ച ചെയ്യുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില് കളക്ടറേറ്റില് അവലോകന യോഗം ചേര്ന്നു. സാമൂഹ്യ വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി പ്രതികരിച്ചു.
കര്ശന നിയന്ത്രങ്ങള് ഏര്പ്പെടുത്തുമെന്നും രോഗ വ്യാപന സാധ്യതകളുള്ള കടകളും ചന്തകളും അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു . ഇതിനു പുറമേ , ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള ചില വഴികളും അടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി .
https://www.facebook.com/Malayalivartha

























