'പ്രവാസികളെ തടയുന്ന നാട്ടുകാരും, പ്രവാസി നാട്ടിലെത്തിയത് കണ്ട് വീട് വിട്ട് ബന്ധു വീട്ടിൽ പോയവരും പ്രവാസിയെ നോക്കിയാൽ കൊറോണ വരുമെന്ന് പറഞ്ഞു പരാതി നൽകിയവരും ഇവിടെ വരെയൊന്ന് വന്നു ഈ അയൽവാസികളുടെയും നാട്ടുകാരുടെയും കാല് കഴുകിയ വെള്ളം അല്പമൊന്നു കുടിച്ചോളൂ.... ' ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്

കൊറോണ വ്യാപനത്തെ തുടർന്ന് ഏറെ സംഘര്ഷത്തിലായത് പ്രവാസികളാണ്. ജോലി നഷ്ടപ്പെട്ടും വിസകലവധി അവസാനിച്ചതും അതോടൊപ്പം തന്നെബി അത്യാവശ്യ ചികിത്സയ്ക്കായും എത്തുന്നവരെ കൂട്ടത്തോടെ ആക്രമിക്കുന്ന പ്രവണത കൂടി വരുകയാണ്. എന്നാൽ അതൊന്നും ഇവിടെ നടക്കില്ല എന്നത് തെളിയിക്കുകയാണ് ഒരു പ്രവാസി. റഷീദലി തോന്നിക്കരയാണ് ഇത്തരത്തിൽ രംഗത്ത് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
#Home_Quarentine
#ShareWithPride
കൊച്ചിയിൽ വിമാനമിറങ്ങി ടാക്സിയിലേക്ക് കേറുമ്പോൾ ഡ്രൈവറുടെ ചോദ്യം...
ഇക്കാ നാട്ടിൽ ചെന്നാൽ പ്രശ്നമൊന്നും കാണില്ലല്ലോ അല്ലേ...?
എന്ത് പ്രശ്നം?
എനിക്ക് ആകാംഷയായി. എയർപോർട്ട് ടാക്സിയിൽ വീട്ടിലേക്ക് വന്ന പ്രവാസിയെ നാട്ടുകാർ തടഞ്ഞു തിരിച്ചയച്ചതും മറ്റൊരു പ്രവാസി നാട്ടുകാരെ ഭയന്ന് സ്വന്തം വീട്ടിലേക്ക് പോകാതെ പോലീസ്കാരനായ അളിയന്റെ വീട്ടിലേക്കു പോയതും ഈ കാറിൽ ആയിരുന്നുവത്രേ.... ഞാൻ പറഞ്ഞു, ഞങ്ങൾ മലപ്പുറക്കാരാണ്, ആവശ്യത്തിന് മുൻകരുതലുകളെടുത്ത് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും പാലിക്കുന്ന മനുഷ്യത്വമുള്ള മണ്ണും മനുഷ്യനുമാണിവിടെ....
ടിക്കറ്റ് കിട്ടിയ ഉടനെ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും ആശാവർക്കറേയും അയൽവാസികളെയും വിവരമറിയിച്ചു. ആശാ വർക്കർ എത്തി വീടും പരിസരവും പരിശോധിച്ചു. സൂക്ഷ്മതക്ക് വേണ്ടി ഉമ്മയും ഉപ്പയും തൊട്ടടുത്ത അനിയന്റെ വീട്ടിലേക്കും മാറി. എനിക്ക് മാത്രമായി ഒരു റൂമും അത്യാവശ്യം പാത്രങ്ങളും റെഡിയാക്കി മറ്റു റൂമുകളൊക്കെ പൂട്ടിയിട്ടു. എയർപോർട്ടിൽ നിന്ന് വരുമ്പോൾ പുറത്തെ ബാത്റൂമിൽ പോയി കുളിച്ച് ശുദ്ധിയായി അകത്തേക്ക് കേറി വീടിന്റ മുകൾ നിലയിലെ റൂമിലായി ക്വാറന്റൈൻ വാസം തുടങ്ങി. ആരോഗ്യ പ്രവർത്തകർ സമയാസമയത്തിന് ഫോണിലൂടെ ബന്ധപ്പെടുന്നുമുണ്ട്. ആരും തിരിഞ്ഞു നോക്കാനുണ്ടാകില്ലേയെന്ന ആശങ്കകളെ ആസ്ഥാനത്താക്കി അയൽവാസികളും സുഹൃത്തുക്കളും അങ്ങാടിപ്പുറം പഞ്ചായത്ത് അംഗങ്ങളായ Shabeer Karumukkil അനീസ് അരിപ്രയും വിശേഷങ്ങളറിയാനെത്തി.
സുരക്ഷക്കായി നിശ്ചിത അകലം പാലിച്ചു അവരോടൊക്കെ വീടിന്റ മുകൾ നിലയിലെ ബാൽക്കണിയിലിരുന്ന് കുശലം പറഞ്ഞു. ചക്ക, മാങ്ങ, ആപ്പിൾ, മുസംബി, ചക്കപൊരി, നെയ്വട തുടങ്ങി ഓരോരോ സാധനങ്ങളും എയർ കാർഗോ വഴി അനിയനും സുഹൃത്തുക്കളും എത്തിക്കുന്നു. ക്വാറന്റൈൻ തീരുന്നത് വരെ ആരോടെങ്കിലും നേരിട്ട് ഇടപഴകാനോ വീടിന് പുറത്തിറങ്ങാനോ ഉദ്ദേശിച്ചിട്ടില്ല. ഒഴിഞ്ഞ വീട്ടിലെ ഏകാന്ത വാസം ബോറടിക്കുമോ എന്നായിരുന്നു പേടി.
ഉമ്മയെയും ഉപ്പയെയും അമ്പതടി അകലെ നിന്ന് കണ്ടതല്ലാതെ പതിവ് ആശ്ലേഷണത്തിനും പറ്റിയിട്ടില്ല. ഭാര്യയെയും കുട്ടികളെയും നാട്ടിലെത്തിയിട്ടുമൊന്നു കാണാനും പറ്റിയില്ല എന്നൊരു സങ്കടമുണ്ട്. ഏറ്റവും ചെറിയ മോളെ (#ഐറിൻ) ഞാനിതുവരെ കണ്ടിട്ട് പോലുമില്ല. ഭക്ഷണം കൃത്യമായി വീട്ട് പടിയിൽ അനിയൻ വെച്ചിട്ട് പോകുന്നത് കൊണ്ട് വിശപ്പിന്റെ അസുഖം ഇപ്പൊ തീരെയില്ല. ചുരുക്കി പറഞ്ഞാൽ #quarentine സംഗതി കളറാണ്. പ്രവാസികളെ തടയുന്ന നാട്ടുകാരും, പ്രവാസി നാട്ടിലെത്തിയത് കണ്ട് വീട് വിട്ട് ബന്ധു വീട്ടിൽ പോയവരും പ്രവാസിയെ നോക്കിയാൽ കൊറോണ വരുമെന്ന് പറഞ്ഞു പരാതി നൽകിയവരും ഇവിടെ വരെയൊന്ന് വന്നു ഈ അയൽവാസികളുടെയും നാട്ടുകാരുടെയും കാല് കഴുകിയ വെള്ളം അല്പമൊന്നു കുടിച്ചോളൂ....
അഥവാ ആ മനസ്സൊന്ന് നന്നായാലോ.....
https://www.facebook.com/Malayalivartha
























