വൈദ്യുതി ബില്ലില് വിവാദങ്ങള് അവസാനിക്കുന്നില്ല; ലോക്ഡോര് ചാര്ജിനെതിരെ ഹൈക്കോടതി മെയ് മാസത്തില് ഇറക്കിയ ഉത്തരവ് ഇതുവരെ നടപ്പാക്കിയില്ല, കണ്ടില്ലെന്ന് നടിച്ച് അധികൃതര്

വൈദ്യുതി ബില്ലിലെ അധിക ചാര്ജിനെ ചൊല്ലിയുള്ള തര്ക്കം തുടരുന്നു. വിവാദം ശക്തമാകുകയും പ്രതിപക്ഷം വിഷയം ആളികത്തിക്കുകയും ചെയ്തതോടെ സര്ക്കാര് രംഗത്ത് എത്തുകയായിരുന്നു. തുടര്ന്ന് വൈദ്യുതി ബില്ലില് വിവിധ സ്ലാബുകളിലായി 50 മുതല് 20 ശതമാനവരെ കുറച്ചു നല്കാന് സര്ക്കാര് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല് ലോക്ഡോര് ചാര്ജായി കെ.എസ്.ഇ.ബി അനാവശ്യ ചാര്ജ് ഇടാക്കുകയായിരുന്നുവെന്ന ഹൈക്കോടതി അഭിഭാഷകനായ ജോണ്സണ് മനയാനിയുടെ പരാതിയില് ഹൈക്കോടതി ഇടപ്പെട്ടിരുന്നു. ഡോര്ലോക് ചാര്ജ് പിരിക്കുന്നതില് നിന്നും കെ.എസ്.ഇ.ബിയെ വിലക്കുകയും പരാതിക്കാരനില് നിന്നും ഈടാക്കിയ തുക തിരിച്ചു നല്കണമെന്നും ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. മെയ്യ് 29 ന് ആണ് ഹൈക്കോടതി ജോണ്സണ് മനയാനിയുടെ പരാതിയില് ഇത്തരമൊരു ഉത്തരവിറക്കിയത്. എന്നാല് നാളിതുവരെ യാതൊരു നടപടിയും കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്നും പരാതിക്കാരന് പറയുന്നു.
മീറ്റര് റിഡിംഗിനെത്തുന്ന ബോര്ഡിലെ ജീവനക്കാരന് സ്ഥലത്ത് എത്താതെ തന്നെ ഡോര് ലോക്ക് എന്ന കാരണം കാണിച്ച് ബില്ലുകള് തയാറാക്കുകയുന്നുവെന്ന ആരോപണവും പരാതിക്കാരന് ഉന്നയിക്കുന്നുണ്ട്. പരാതിക്കാരന് ലഭിച്ച ബില്ലില് മാര്ച്ച് 21 ന് ഡോര് ലോക്കായിരുന്നുവെന്ന കാരണം പറയുന്നുണ്ട്. എന്നാല് അന്നേദിവസം ലോക്ഡൗണ് ആരംഭിച്ചിരുന്നില്ല എന്നതുകൊണ്ടു തന്നെ അതിനുള്ള സാധ്യതയില്ല. കാരണം കെട്ടിടത്തിന് താഴെത്തെ നില വക്കീല് ഓഫീസായിയാണ് പ്രവര്ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഡേറ്റ് പൂട്ടാറില്ലെന്നും പരാതിക്കാരന് പറയുന്നു. കൂടാതെ പ്രദേശത്ത് ലഭിച്ച മറ്റുള്ളവരുടെ വൈദ്യുതി ബില്ലിലും ഇതെ ഡോര് ലോക്ക് എന്ന കാര്യം പറയുന്നുണ്ട്. ഇതിലൂടെ തന്റെ ബില്ലില് 2094 രൂപയുടെ വ്യത്യാസമുണ്ടായിയെന്നും പരാതിക്കാരന് ചൂണ്ടികാട്ടുന്നു. തുടര്ന്ന് കെ.എസ്.ഇ.ബിയില് പരാതിപ്പെട്ടെങ്കിലും മറുപടി ലഭിക്കാതിരുന്നതിനെ തുടര്ന്നാണ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ പരാതിയിലാണ് മെയ് 29ന് പരാതിക്കാരന് അനുകൂലമായി ഹൈക്കോതി ഉത്തരവിറക്കിയത്. പരാതിക്കാരന്റെ പരാതിയില് കഴമ്പുണ്ടെന്നും കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിണ്ടുയിട്ടുള്ളത് ശരിയായ നടപടിയല്ലെന്നും വിലയിരുത്തിയ കോടതി പരാതിക്കാരനില് നിന്നും അധികമായി ഈടാക്കിയ 2094 രൂപ തിരിച്ചു നല്കണമെന്നും ഉത്തരവിറക്കി.
എറണാകുളം കോളേജ് സെക്ഷനിലെ ഉപഭോക്താവാണ് പരാതിക്കാരന്. ഇദ്ദേഹത്തിന് ലഭിച്ച മെയ് 19 ലെ ബില്ലിലാണ് വൈദ്യുതി ചാര്ജ്ജായ 3993 രൂപക്ക് പുറമേ 2094 രൂപ ഡോര് ലോക്ക് അഡ്ജസ്റ്റ്മെന്റായി കാണാച്ചിരിക്കുന്നത്. ശരാശരി 2700 ന് താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോഴും ലോക്ഡൗണ് കാലാളവില് വൈദ്യുതി ഉപയോഗം കൂടിരിക്കാമെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല് ഡോക് ഡോര് എന്ന പേരിലുള്ള വൈദ്യുതി ബോര്ഡിന്റെ കൊള്ളയാണ് പരാതിക്കാരനെ കോടതിയിലെത്തിച്ചത്.
ഇത്തരത്തില് ലോക്ഡോര് വ്യവസ്ഥയിലൂടെ നിരവധി പേര്ക്കാണ് അധിക ബില്ല് ലഭിച്ചത്. കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്നുണ്ടായ ഈ വിഴ്ച മറച്ചു വയ്ക്കാന് മാത്രമേ നിലവിലെ സര്ക്കാര് നിലപാടിലൂടെ സാധിക്കുകയുള്ളു. ഇപ്പോഴും കെ.എസ്.ഇ.ബിക്ക് തെറ്റുപറ്റിയെന്ന് ബോര്ഡോ സര്ക്കാരോ സമ്മതിക്കുന്നില്ല. പരാതിയുമായി എത്തുന്ന ഉപഭോക്താവിന് മുന്നില് അവര്ക്ക് മനസിലാക്കാത്ത കണക്കുകള് നിരത്തുകയാണ് ഇപ്പോഴും അധികൃതര്. കോടതിയുടെ ഉത്തരവ് പോലും ഇക്കാര്യത്തില് അവര് കണ്ടില്ലെന്ന് നടക്കുകയാണ്. അല്ലെങ്കില് അത് ഒരു ഉപഭോക്താവിന്റെ മാത്രം പ്രശ്നമെന്ന നിലക്ക് പ്രശ്നത്തെ ലഘുകരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
https://www.facebook.com/Malayalivartha
























