വിമാന യാത്രയ്ക്കിടെ സഹയാത്രക്കാരൻ യുവതിയോടു മോശമായി പെരുമാറി; ഭർത്താവ് പ്രവാസലോകത്ത് നിന്ന് പണി കൊടുത്തു, സംഭവം ഇങ്ങനെ

മസ്കത്തിൽനിന്നു കരിപ്പൂരിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രക്കാരൻ യുവതിയോടു മോശമായി പെരുമാറിയ സംഭവം ഏറെ വിവാദം ആകുകയുണ്ടായി. ഇതേതുടർന്ന് പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. പെരിന്തൽമണ്ണ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ പുലർച്ചെ നാലരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തിരൂർ സ്വദേശിനിക്കു സഹയാത്രക്കാരനിൽ നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടി വിദേശത്തുള്ള ഭർത്താവാണു ടെലിഫോണിലൂടെ പൊലീസിനെ വിവരമറിയിച്ചത്.
ഇതേതുടർന്ന് പരാതി ഇമെയിലിൽ അയയ്ക്കുകയും ചെയ്തു. മൂന്നര വയസ്സുള്ള മകളോടൊപ്പമാണ് യുവതി എത്തിയിരുന്നത്. വിമാനത്തിൽ സഹയാത്രക്കാരൻ ശല്യപ്പെടുത്തിയ വിവരം കരിപ്പൂരിൽ എത്തിയ ഉടൻ യുവതി വിദേശത്തുള്ള ഭർത്താവിനെ അറിയിക്കുകയുണ്ടായി. ശല്യപ്പെടുത്തിയ ആളെ, എമിഗ്രേഷൻ കൗണ്ടറിൽ വരി നിൽക്കുമ്പോൾ വിഡിയോ കോൾ വഴി യുവതി ഭർത്താവിനു വെളിപ്പെടുത്തുകയും ഉണ്ടായി. തുടർന്ന് യാത്രക്കാരന്റെ വിവരങ്ങളും ഭർത്താവ് പൊലീസിനു കൈമാറിയിരുന്നു.
അതേസമയം യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. ഇയാളുടെ സഹായത്തോടെ വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിലും വിവരമറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ വിമാനത്താവളത്തിൽനിന്നു ടാക്സിക്കായി കാത്തിരുന്ന യുവതിക്ക് പൊലീസ് ഉടൻ വാഹന സൗകര്യം ഒരുക്കിക്കൊടുത്തു. ക്വാറന്റീനിൽ പ്രവേശിച്ച യുവതിയിൽനിന്നു പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞതിനെ തുടർന്ന് കേസ് എടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























