പതിനാറുകാരിയെ ലഹരിമരുന്ന് നല്കി നാലു പേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിൽ പോലീസിന്റെ പഴുതടച്ച അന്വേഷണം പ്രതികളെ കുടുക്കി......പ്രതികൾ കുട്ടിയെ ആദ്യം കടപ്പുറത്തു വെച്ച് പീഡിപ്പിച്ചശേഷം ബൈക്കിനു നടുവിൽ ഇരുത്തി ഫ്ലാറ്റിൽ കൊണ്ടുപോയി..ഫ്ളാറ്റിലെ കോറിഡോറില് വെച്ച് മൃഗീയമായി ബലാത്സംഗം ചെയ്തു. പിന്നീട് പ്രതികള് പുലര്ച്ചെ പെണ്കുട്ടിയെ സുഹൃത്തിന്റെ വീടിനു മുന്നിൽ ഇറക്കിവിട്ടു... സംഭവത്തിനു ശേഷം വിഷാദരോഗിയായ പെണ്കുട്ടി കോടതിയില് മൊഴി നല്കി നാലു മാസത്തിനു ശേഷം ആത്മഹത്യ ചെയ്തു. ......

കൊച്ചിയെ ഞെട്ടിച്ച കൂട്ടബലാത്സംഗത്തിന്റെ വിധിക്ക് മുമ്പേ അവള് പോയി, പോലീസിന്റെ പഴുതടച്ച അന്വേഷണം പ്രതികളെ കുടുക്കി...
തോപ്പുംപടിയില് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില് ആണ് പോലീസ് പ്രതികളെ കുടുക്കിയത് . 2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തോപ്പുംപടി സ്വദേശിനിയായ പതിനാറുകാരിയെ ലഹരിമരുന്ന് നല്കി നാലു പേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു..
ഒന്നാം പ്രതി അരുണ് സ്റ്റാന്ലിയുടെ സുഹൃത്തായിരുന്നു പെണ്കുട്ടി . കുട്ടിയെ ഫോണില് വിളിച്ച് വീട്ടില് നിന്നിറക്കി, രണ്ടാം പ്രതിയാണ് തന്റെ ബൈക്കില് ഫോര്ട്ടു കൊച്ചി കടപ്പുറത്ത് എത്തിച്ചത്
ഈ സമയം കടപ്പുറത്തുണ്ടായിരുന്ന ഇവരുടെ സുഹൃത്തുക്കളായ മൂന്നും നാലും പ്രതികളും ചേര്ന്ന് കുട്ടിക്ക് മദ്യവും ലഹരിമരുന്നും നല്കി. ഇവിടെവച്ച് പെണ്കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നീട് കുട്ടിയെ ബൈക്കില് നടുക്കിരുത്തി എറണാകുളത്തെ ഒരു ഫ്ളാറ്റില് എത്തിച്ചു.
ഫ്ളാറ്റിലെ കോറിഡോറില് വെച്ച് മൃഗീയമായി ബലാത്സംഗം ചെയ്തു. പിന്നീട് പ്രതികള് പുലര്ച്ചെ പെണ്കുട്ടിയെ തോപ്പുംപടിയിലെ സുഹൃത്തിന്റെ വീടിന് മുന്നില് ഇറക്കിവിടുകയായിരുന്നത്രെ.......
ഇതിനുശേഷം പെണ്കുട്ടി ചൈല്ഡ് ലൈനില് വിവരം അറിയിച്ചതു പ്രകാരം തോപ്പുംപടി പൊലീസ് കേസെടുക്കുകയായിരുന്നു .
ഒന്നാം പ്രതി ഒഴികെ മൂന്ന് പേരെയും പോലീസ്ഉടനെത്തന്നെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയെ ഒരാഴ്ചയ്ക്കുശേഷം പിടികൂടി. റിമാന്ഡില് പോയ പ്രതികള് സുപ്രീം കോടതി വരെ ജാമ്യത്തിനായി പോയെങ്കിലും ജാമ്യം കിട്ടിയില്ല. കേസില് 90 ദിവസത്തിനകം പോലീസ് കുറ്റപത്രം സമര്പ്പിച്ചു. അന്നത്തെ മട്ടാഞ്ചേരി അസി. കമ്മിഷണര് എസ്. വിജയന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പ്രവര്ത്തിച്ചത്.
തോപ്പുംപടി എസ്.ഐ.യും ഇപ്പോള് മാന്നാര് സി.ഐ.യുമായ സി. ബിനു, സിവില് പൊലീസ് ഓഫീസര്മാരായ വി.എ. ബദര്, അനില്, സതീശ്, ഫ്രാന്സിസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തിനു ശേഷം വിഷാദരോഗിയായ പെണ്കുട്ടി കോടതിയില് മൊഴി നല്കി നാലു മാസത്തിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു..
https://www.facebook.com/Malayalivartha

























