കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ചികിൽസ ലഭിച്ചില്ല; ആരോപണവുമായി കുടുംബം

കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ചികിൽസ ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ചികിൽസ ലഭിക്കുന്നില്ലെന്ന് സുനിൽ ബന്ധുക്കളോട് പറയുന്ന ഫോൺ സംഭാഷണവും പുറത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുനിലിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഐ.സി.യുവിൽ നിന്ന് സുനിൽ ബന്ധുവിനയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കടുത്ത ന്യുമോണിയ ബാധിച്ച സുനിലിന് അതിനുള്ള കൃത്യമായ ചികിൽസ നൽകിയില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
മരിച്ച എക്സൈസ് ഡ്രൈവറുടെ ചികിൽസയെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ ആരോപണവും ഉയരുന്നത്. എന്നാൽ കുടുംബത്തിൻെറ ആരോപണങ്ങൾ പരിയാരം മെഡിക്കൽ കോളജ് നിഷേധിച്ചു. ആശുപത്രിയിൽ പ്രവേശിക്കുേമ്പാൾ തന്നെ സുനിലിന് കടുത്ത ന്യുമോണിയയുണ്ടായിരുന്നു. ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ഇത് സാരമായി തകരാറിലാക്കിയതായും ആശുപത്രി അധികൃതർ വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























