ലിനിയുടെ കുടുംബത്തെ കോണ്ഗ്രസ് വേട്ടയാടാന് ശ്രമിക്കുകയാണ്... ആരോഗ്യമന്ത്രിയെ പിന്തുണച്ച സിസ്റ്റര് ലിനിയുടെ ഭര്ത്താവ് സജീഷിന്റെ ഓഫീസിലേക്ക് മാര്ച്ച് നടത്തിയ കോണ്ഗ്രസ് നടപടിയ്ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി

ആരോഗ്യമന്ത്രിയെ പിന്തുണച്ച സിസ്റ്റര് ലിനിയുടെ ഭര്ത്താവ് സജീഷിന്റെ ഓഫീസിലേക്ക് മാര്ച്ച് നടത്തിയ കോണ്ഗ്രസ് നടപടിയ്ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലിനിയുടെ കുടുംബത്തെ കോണ്ഗ്രസ് വേട്ടയാടാന് ശ്രമിക്കുകയാണ്. ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം മുഴുവന് ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര് ലിനി. നിപാക്കെതിരായ പോരാട്ടത്തിന്റെ രക്ഷസാക്ഷിയാണ് ലിനി. ആ കുടുംബത്തെ വേട്ടായാടാതിരുന്നുകൂടെ. ജീവതത്തിലെ പ്രതിസന്ധി കാലത്ത് ആരാണ് കൂടെ നിന്നത് എന്ന് ആ ചെറുപ്പക്കാരന് പറഞ്ഞു എന്നതിന്റെ പേരിലാണ് കോണ്ഗ്രസ് വേട്ടയാടല്.
ആരോഗ്യമന്ത്രിയെക്കുറിച്ച് കെപിസിസി അധ്യക്ഷന് ഏറ്റവും മ്ലേച്ഛമായി സംസാരിക്കുമ്ബോള് ആദ്യം പ്രതികരിക്കുക ലിനിയുടെ ഉള്പ്പെടെയുള്ള കുടുംബമായിരിക്കും. ഇതിന്റെ പേരില് ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില് ഒരു രീതിയിലും അനുവദിക്കില്ല. സിസ്റ്റര് ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുഞ്ഞുമക്കള്ക്കും സജീഷിനും ഈ നാട് സംരക്ഷണം നല്കും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന് വിമര്ശിച്ചത്. ഒരു പൊതുപ്രവര്ത്തകന് എങ്ങനെയാകരുതൈന്ന് ആ കോണ്ഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തെക്കുറിച്ച് നല്ലത് കേള്ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേള്ക്കുമ്ബോള് മലയാളികള്ക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാല് മുല്ലപ്പള്ളിക്ക് അത് കേള്ക്കുമ്ബോള് ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവന് ശ്രദ്ധിക്കുന്ന വിധമാണ് നാം കൊവിഡിനെ ചെറുത്തത്. കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താന് കഴിയാത്ത സാഹചര്യത്തില് നാം രോഗബാധയെ ചെറുത്തുനിറുത്തു നില്ക്കുകയാണ്.
https://www.facebook.com/Malayalivartha
























