അങ്കമാലിയില് നവജാത ശിശുവിനെ കൊലപ്പെടുത്താന് ശ്രമിച്ച കേസില് അച്ഛന് അറസ്റ്റില്

അങ്കമാലിയില് 54 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്താന് ശ്രമിച്ച കേസില് അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തത്. അങ്കമാലി സ്വദേശി ഷൈജു തോമസാണ് പിടിയിലായത്. പുലര്ച്ചെ കരഞ്ഞ കുട്ടിയെ ഇയാള് വായുവില് ഉയര്ത്തി വീശി. കുട്ടിയുടെ ബോധം നഷ്ടമായപ്പോള് കട്ടിലില് എറിഞ്ഞതായും പൊലീസ് പറഞ്ഞു. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്. ഭാര്യയുടെ കയ്യില് നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























