ഭാര്യയുടെ മരണത്തെതുടര്ന്ന് ഭര്ത്താവ് ആറ്റില് ചാടി ജീവനൊടുക്കിയ നിലയില്..... രമണിയുടെ മരണത്തെത്തുടര്ന്നു കഴുത്ത് അറുത്തു മരിക്കാന് ശ്രമിച്ച ഗണനാഥന് പിന്നീട് ആറ്റില് ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

ഭാര്യയുടെ മരണത്തെതുടര്ന്ന് ഭര്ത്താവ് ആറ്റില് ചാടി ജീവനൊടുക്കിയ നിലയില്..... രമണിയുടെ മരണത്തെത്തുടര്ന്നു കഴുത്ത് അറുത്തു മരിക്കാന് ശ്രമിച്ച ഗണനാഥന് പിന്നീട് ആറ്റില് ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോന്നി അട്ടച്ചാക്കല് മണിയന്പാറ മുട്ടത്തു വടക്കേതില് ഗണനാഥന് (67) രണ്ടാം ഭാര്യ രമണി (58) എന്നിവരാണ് മരിച്ചത് .
ഇന്നലെ രാവിലെ എട്ടോടെ വീട്ടില്നിന്നു പുറത്തിറങ്ങി വന്ന ഗണനാഥന് അയല്വാസികളോടു ഭാര്യ മരിച്ചതായി പറയുകയായിരുന്നു . വിവരം അറിഞ്ഞെത്തിയവര് വീടിനുള്ളില് രമണിയെ മരിച്ചനിലയില് കണ്ടെത്തി . തുടര്ന്ന് ഗണനാഥനെ കാണാതായി . നാട്ടുകാര് തെരയുന്നതിനിടെ പതിനൊന്നോടെ അച്ചന്കോവിലാറ്റില് കാവുംപുറത്തു കടവില് ഗണനാഥന്റെ മൃതദേഹം കണ്ടെത്തി . കഴുത്തില് മുറിവേറ്റ നിലയിലായിരുന്നു. രമണിയുടെ മൃതദേഹം സമീപം രക്തം കണ്ടതു കൊലപാതകമാണോയെന്ന സംശയം ഉയര്ത്തിയിരുന്നു .
എന്നാല്, രമണിയുടെ മൃതദേഹത്തില് മുറിവേറ്റ പാടുകള് ഇല്ലെന്നും മരണകാരണം പോസ്റ്റുമോര്ട്ടത്തിനു ശേഷമേ പറയാനാകൂയെന്നും പോലീസ് വ്യക്തമാക്കി .
https://www.facebook.com/Malayalivartha
























