കൊല്ലത്ത് വിരണ്ടോടിയ പോത്ത് വഴിയാത്രക്കാരെയും വാഹനങ്ങളും ആക്രമിച്ചു.... യാത്രക്കാര്ക്കും പോലീസ്, ഫയര്ഫോഴ്സ് ജീവനക്കാര്ക്കും പരിക്ക്, ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില് പിടിച്ചുകെട്ടാനായെങ്കിലും ഒടുവില്....

കൊല്ലത്ത് വിരണ്ടോടിയ പോത്ത് വഴിയാത്രക്കാരെയും വാഹനങ്ങളും ആക്രമിച്ചു. യാത്രക്കാര്ക്കും പോലീസ്, ഫയര്ഫോഴ്സ് ജീവനക്കാര്ക്കും പരിക്കേറ്റു. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില് പിടിച്ചുകെട്ടാനായെങ്കിലും മിനിട്ടുകള്ക്കുള്ളില് പോത്ത് ചത്തു. ഇന്നലെ രാവിലെ ഒമ്പതോടെ വിരണ്ടോടിയ പോത്തിനെ പത്തരയോടെയാണ് പിടിച്ചുകെട്ടാനായത്.
പോത്തിന്റെ ആക്രമണത്തില് വഴിയാത്രക്കാരായ മൂന്നുപേര്ക്ക് സാരമായി പരിക്കേറ്റു. ഇവര് വിവിധ ആശുപത്രികളില് ചികിത്സതേടി. പോത്തിനെ കെട്ടാനുള്ള ശ്രമത്തില് ഉടമയ്ക്കും പരിക്കേറ്റു. ചാത്തിനാംകുളം അംബേദ്ക്കര് വയലില് കെട്ടിയിരുന്ന പോത്താണ് വിരണ്ടോടിയത്. മത്സ്യം വില്ക്കാന് ഓട്ടോയിലെത്തിയവരുടെ ഹോണ് ശബ്ദം കേട്ടാണ് വിരണ്ടതെന്ന് നാട്ടുകാര് പറയുന്നു.
ഓട്ടത്തിനിടെ ചന്ദനത്തോപ്പ് ലെവല് ക്രോസിനു സമീപം പോത്തിനെ കെട്ടിയിടാനായെങ്കിലും ബലമില്ലാത്ത കയര് പൊട്ടിച്ച് ദേശീയപാതയിലേക്ക് കടന്നു. കുണ്ടറ ഭാഗത്തേക്ക് ഓടിയ പോത്ത് വഴിയില് കണ്ടവരെയും വാഹനങ്ങളും ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന ഹൈവേ പോലിസ് വാഹനം ചേര്ത്തുനിര്ത്തി പോത്തിനെ തടയാന് ശ്രമിച്ചപ്പോള് പോലീസ് വാഹനത്തെ കൊമ്പില്കുത്തി മറിക്കാനായി പോത്തിന്റെ ശ്രമം. വിവരമറിഞ്ഞെത്തിയ കുണ്ടറ ഫയര് ഫോഴ്സ് സംഘവും പോത്തിനെ കുരുക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ കടപ്പാക്കട നിന്നും ഫയര്ഫോഴ്സ് സംഘമെത്തി.
ഐ.ടി.ഐ. ജങ്ഷനു സമീപം വെച്ച് ഫയര് ടെന്ററിന്റെ മുകളില് നിന്നെറിഞ്ഞ വലയില് കൊമ്പുകുരുങ്ങി വീണ പോത്തിനെ കുണ്ടറ, കടപ്പാക്കട അഗ്നിരക്ഷാസേനാംഗങ്ങള് ചേര്ന്ന് കെട്ടിയിട്ടു. കെട്ടിയിടാന് ശ്രമിച്ച അഗ്നിരക്ഷാസേനാംഗം ജോണ്സനെ പോത്ത് ആക്രമിച്ചു. മറിഞ്ഞുവീണ് ജോണ്സണ് സാരമായി പരിക്കേറ്റു. അഗ്നിരക്ഷാസേനാംഗങ്ങളായ അരുണ്രാജ്, ഗിരീഷ് കുമാര്, സോബേഴ്സ് ,അരുണ്ദാസ്, ശിവലാല്, വിനോദ് ടൈറ്റസ് എന്നിവര്ക്കും പോലീസ് ഡ്രൈവര് ഷിന്റോയ്ക്കും പരിക്കുണ്ട്. ഷിന്റോയ്ക്ക് വലത്കാലുമുട്ടിനും ഇടത്തേ തോളിനുമാണ് പരിക്ക്. ജോണ്സണും ഷിന്റോയും താലൂക്ക് ആശുപത്രിയില് ചികിത്സതേടി.
പോത്തിന്റെ ആക്രമണത്തില് പോലിസ് ജീപ്പിനും സാരമായ കേടുപറ്റി. ഉടമ ഷിഹാബിനെ ഇടിച്ചിട്ടിട്ടാണ് പോത്ത് ഓട്ടമാരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. കാലിനും മുതുകിനും പരിക്കേറ്റ ഷിഹാബ് ജില്ലാ ആശുപത്രിയില് ചികിത്സ തേടി. പോത്തില്നിന്ന് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില് ചാത്തിനാംകുളം സ്വദേശി കബീറിന് മറിഞ്ഞുവീണ് കൈക്ക് ഒടിവു പറ്റി.
"
https://www.facebook.com/Malayalivartha
























