ആശങ്കയോടെ വിദ്യാര്ത്ഥികള്... മതിയായ ക്ലാസുകള് നടത്താതെ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥികള്ക്ക് പരീക്ഷ നടത്താനൊരുങ്ങി കേരളാ സര്വകലാശാല

വിദ്യാര്ത്ഥികള് ആശങ്കയില്.മതിയായ ക്ലാസുകള് നടത്താതെ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥികള്ക്ക് പരീക്ഷ നടത്താനൊരുങ്ങി കേരളാ സര്വകലാശാല. ജൂലൈ ഒന്നു മുതല് പരീക്ഷ നടത്താനാണ് സര്വകലാശാലയുടെ തീരുമാനം. കൊറോണ പശ്ചാത്തലത്തില് ഈ തീയതികളില് പരീക്ഷ എഴുതാന് ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ച് ഭൂരിഭാഗം വിദ്യാര്ഥികളും സര്വകലാശാലയെ സമീപിച്ചിരിക്കുകയാണ്. കേരള സര്വകലാശാലയിലെ വിവിധ കോളജുകളില് പഠിക്കുന്ന രണ്ടാം വര്ഷ ബിരുദാനന്തര ബിരുദ വിദ്യാര്ഥികള്ക്ക് നാലാം സെമസ്റ്റര് പരീക്ഷ ജൂലൈ ഒന്നിന് നടത്താനാണ് സര്വകലാശാല തീരുമാനിച്ചിരിക്കുന്നത്.
പിജി നാലാം സെമസ്റ്റര് ക്ലാസുകള് തുടങ്ങിയത് ജനുവരി മൂന്നാം ആഴ്ചയിലാണ്. ഈ സെമസ്റ്ററില് കിട്ടിയത് വെറും 30 ദിവസത്തെ ക്ലാസ്സാണെന്നാണ് വിദ്യാര്ഥികള് ചൂണ്ടികാട്ടുന്നത്. ക്ലാസ് കിട്ടിയ മണിക്കൂറുകള് കുറവായതിനാല് സിലബസിന്റെ ഒരു വലിയ ശതമാനം ഇതുവരെ പഠിപ്പിച്ചിട്ടില്ല. അതിനാല് തന്നെ പരീക്ഷ എഴുതുന്നതില് വിദ്യാര്ത്ഥികള് ആശങ്കയിലാണ്.
പഠിപ്പിക്കാത്ത ഭാഗങ്ങള് തീര്ക്കാന് ഓണ്ലൈന് ക്ലാസുകള് നടത്തിയെങ്കിലും എല്ലാ സര്വകലാശാലകള്ക്കും വേണ്ടി ഇത് സംഘടിപ്പിക്കുന്നതിനാല് വെറും 2 മണിക്കൂര് വീതം എന്നുള്ള ചുരുങ്ങിയ സമയം മാത്രമാണ് ക്ലാസുകള് കിട്ടിയതെന്നാണ് വിദ്യാര്ത്ഥികളുടെ പരാതി.
ഇന്റര്നെറ്റ് കണക്ഷനും ക്ലാസുകളെ ബാധിച്ചു. നാലാം സെമസ്റ്റര് പിജി വിദ്യാര്ഥികള്ക്ക് ജൂലൈ 15-ഓടു കൂടി അവരുടെ പ്രോജക്റ്റ് സമര്പ്പിക്കേണ്ടതുണ്ട്. പ്രോജക്റ്റ് ചെയ്യുന്ന സയന്സ് വിദ്യാര്ത്ഥികളും എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് വിദ്യാര്ത്ഥികള്.
"
https://www.facebook.com/Malayalivartha
























