കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസഫ് വിഭാഗം ഉയര്ത്തിക്കാട്ടുന്ന അജിത് മുതിരമല അഴിമതിക്കാരന്; സീറ്റു വിട്ടു നല്കിയാലും അത് നിലനില്ക്കില്ല; ജോസഫ് വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാര്ഥിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസഫ് വിഭാഗം ഉയര്ത്തിക്കാട്ടുന്ന അജിത് മുതിരമല അഴിമതിക്കാരന്; സീറ്റു വിട്ടു നല്കിയാലും അത് നിലനില്ക്കില്ല; ജോസഫ് വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാര്ഥിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം.
ഒരു വശത്ത് യു.ഡി.എഫില് ജോസ് -ജോസഫ് വിഭാഗങ്ങള് തമ്മിലുള്ള പോര് മുറുകയാണ്. യു.ഡി.എഫ് നിര്ദേശിച്ചിട്ടും ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം വിട്ടുനല്കാന് തയാറാകാത്ത ജോസ് കെ.മാണി വിഭാഗത്തിന്റെ തീരുമാനം ശരിയെന്ന് തോന്നുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ജോസഫ് വിഭാഗത്തിലെ നേതാവായ അജിത്ത് മുതിരമല അഴിമതിക്കാരനും ഒറ്റുകാരനുമാണെന്നാണ് ജോസ് വിഭാഗം ആരോപിക്കുന്നത്. ഇന്നു നടന്ന ചര്ച്ചകള്ക്ക് ശേഷം ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജി വയ്ക്കണമെന്നും ജോസഫ് വിഭാഗത്തിന് കൈമാറമെന്നും നിര്ദ്ദേശം യു.ഡി.എഫ് കണ്വീനര് ബെന്നി ബഹനാന് നേതാക്കള്ക്ക് നല്കി. എട്ടുമാസം ജോസ് വിഭാഗവും ആറു മാസം പി.ജെ ജോസഫ് വിഭാഗത്തിനുമായിട്ടാണ് യു.ഡി.എഫില് ധാരണയുള്ളതെന്നും ഈ ധാരണ നടപ്പിലാക്കമെന്നുമാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. എന്നാല് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാന് കൃത്യമായ ഒരു ധാരണയിയില്ലാത്തത് കോണ്ഗ്രസിനെ വെട്ടിലാക്കുന്നു. ജോസെഫിന്റെ പിടിവാശിക്ക് കോണ്ഗ്രസിലെ ഐ വിഭാഗം അനുകൂല നിലപാടിലെത്തുകയായിരുന്നു. അണികള് മഹാ ഭൂരിപക്ഷവും ജോസ് ഗ്രൂപ്പില് തന്നെയാണെന്നിരിക്കെ ചില നേതാക്കളുടെ താല്പര്യത്തില് ജോസ് വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള കോണ്ഗ്രസ്സ് നീക്കം യു ഡി എഫിന് വിനയാകും.
ഇല്ലാത്ത കരാറിന്റെ പേരില് വല്ലാത്ത അവകാശ വാദം ഉന്നയിക്കുന്നവര് തിരിച്ചറിയുക ചില യാഥാര്ഥ്യങ്ങള്.
2015- ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില് കോട്ടയം ജില്ലാ പഞ്ചായത്തില് യു ഡി എഫ് അധികാരത്തില് വന്നതിനെ തുടര്ന്ന് ജില്ലാ പഞ്ചായത്തില് കേരള കോണ്ഗ്രസ് (എം) ന് ലഭിച്ച സ്ഥാനമാനങ്ങള് വീതിക്കുന്നത് സംബന്ധിച്ച് 5/11/2015 ല് പാര്ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില് ബഹുമാനപ്പെട്ട പാര്ട്ടി ചെയര്മാന് ശ്രീ കെ എം മാണിയുടെയും , വര്ക്കിംഗ് ചെയര്മാന് ശ്രീ പി ജെ ജോസഫിന്റെയും, ശ്രീ ജോയി എബ്രഹാം, ശ്രീ മോന്സ് ജോസഫ്,ശ്രീ ഇ ജെ അഗസ്തി, ശ്രീ സണ്ണി തെക്കേടം തുടങ്ങിയ നേതാക്കളുടെയും സാന്നിധ്യത്തില് ചേര്ന്ന യോഗത്തില് പ്രസിഡന്റ് പദവിയില് പാര്ട്ടിക്ക് ലഭിക്കുന്ന കാലാവധി ശ്രീ സഖറിയാസ് കുതിരവേലിക്കും, ശ്രീ സെബാസ്റ്റ്യന് കുളത്തിങ്കലിനുമായി വീതിച്ചു നല്കുന്നതിന് തീരുമാനിച്ചു. ഇതില് അവസാന ഒരു വര്ഷം ശ്രീ സെബാസ്റ്റ്യന് കുളത്തിങ്കലിന് നല്കുന്നതിന് പാര്ട്ടി നിശ്ചയിക്കുകയും ചെയ്തു.
കെ എം മാണിയുടെ മരണശേഷം കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരള കോണ്ഗ്രസ് (എം ) ന്റെ അറ് അംഗങ്ങളും ശ്രീ ജോസ് കെ മാണിയുടെ നേതൃത്വത്തിന്റെ കീഴില് ഉറച്ച് നിന്നു. നിലവില് ഇരുന്നിരുന്ന പ്രസിഡന്റ് കോണ്ഗ്രസ് പ്രതിനിധി അഡ്വ. സണ്ണി പാമ്പാടി രാജിവെക്കുന്ന മുറയ്ക്ക് പ്രസിഡന്റ് ആയി കേരള കോണ്ഗ്രസ് (എം ) പ്രതിനിധി ശ്രീ അഡ്വ. സെബാസ്റ്റ്യന് കുളത്തിങ്കലിനെ നിയോഗിക്കണമെന്ന് കേരള കോണ്ഗ്രസ് (എം) ന്റെ മറ്റ് അഞ്ച് അംഗങ്ങളും ഏകകണ്ഠേന 23/6/2019 -ല് പാര്ട്ടി ചെയര്മാന് ശ്രീ ജോസ് കെ മാണിക്ക് രേഖാമൂലം എഴുതി നല്കുകയും ചെയ്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്പ് 22/7/2019 -ന് രാവിലെ പാലായില് ശ്രീ ജോസ് കെ മാണിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില് പാര്ലമെന്ററി പാര്ട്ടി യോഗം വിളിച്ചുകൂട്ടി. ഈ യോഗത്തില് ശ്രീമതി മേരി സെബാസ്റ്റ്യന് ഉള്പ്പെടെ അഞ്ച് അംഗങ്ങള് പങ്കെടുത്തു. തനിക്ക് ശബരിമല ദര്ശനത്തിന് പോകേണ്ടത് ഉള്ളതിനാല് യോഗത്തില് എത്തുകയില്ല എന്നും, തന്റെ പരിപൂര്ണ പിന്തുണ സെബാസ്റ്റ്യന് കുളത്തിങ്കലിന് ആണ് എന്നും, പാര്ട്ടി എടുക്കുന്ന തീരുമാനം ആണ് തന്റേത് എന്നും, ശ്രീ അജിത് മുതിരമല പാര്ട്ടി ചെയര്മാന് ശ്രീ ജോസ് കെ മാണിയെയും, അജിത്തിന്റെ ബന്ധു കൂടിയായ ഡോ. എന്. ജയരാജ് എംഎല്എയും മറ്റും അറിയിച്ചിരുന്നതുമാണ്.
എന്നാല് അന്ന് മുതല് ദുരൂഹമായ കാരണങ്ങളാല് ശ്രീ അജിത് മുതിരമല അജ്ഞാത വാസത്തില് ആകുകയും ഈ അവസരത്തില് ശ്രീ പിജെ ജോസഫ് പ്രസിഡന്റ് പദം ജോസഫ് ഗ്രൂപ്പിന് അവകാശ പ്പെട്ടതാണെന്നും, അജിത് മുതിരമല ആണ് പ്രസിഡന്റ് സ്ഥാനാര്ഥി എന്നും പ്രഖാപിച്ച് രംഗത്തെത്തി യുഡിഎഫിന് മുന്നില് അവകാശവാദം ഉന്നയിച്ചു.
അപ്പോഴും ജോസ് കെ മാണി നിര്ദ്ദേശിച്ചിരിക്കുന്ന അഡ്വ. സെബാസ്റ്റ്യന് കുളത്തിങ്കലിന് ആണ് തന്റെ പിന്തുണ എന്ന് അറിയിച്ച് ശ്രീമതി മേരി സെബാസ്റ്റ്യന് 23/7/19 തന്റെ പിന്തുണകത്ത് യു ഡിഎഫ് നേതൃത്വത്തിന് കൈമാറുകയും ചെയ്തു. എന്നാല് ജോസഫ് വിഭാഗത്തിന്റെ സമ്മര്ദ്ദവും കുതന്ത്രങ്ങളും മൂലം രണ്ട് ദിവസം രാപകല് ഇല്ലാതെ കോട്ടയത്തും തിരുവന്തപുരത്തും യു ഡി എഫ് ചര്ച്ചകള് നടന്നു എങ്കിലും ധാരണയില് എത്താത്തതിനെ തുടര്ന്ന് 24/7/2019ല് നടക്കേണ്ട തിരഞ്ഞെടുപ്പ് 25/7/2019ലേക്ക് മാറ്റിവെക്കുകയും ചില ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലും, കര്ണാടകത്തിലും നടന്ന പോലുള്ള രാഷ്ട്രീയ കുതിരക്കച്ചവടവും, ചാക്കിട്ട് പിടുത്തവും തിരിച്ചറിഞ്ഞ് യുഡിഎഫ് നേതൃത്വം 25/7/2019 ല് തിരഞ്ഞെടുപ്പില് ശ്രീ അഡ്വ. സെബാസ്റ്റ്യന് കുളത്തിങ്കലിനെ പ്രസിഡന്റ് സ്ഥാനാര്ഥി ആയി നിര്ദേശിക്കുകയും ആയിരുന്നു.
ജില്ലയില് അധ്യക്ഷന് രാജി സമര്പ്പിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ, ചങ്ങനാശേരി നഗരസഭ, കിടങ്ങൂര്, മുത്തോലി ഗ്രാമ പഞ്ചായത്തുകളിലും ലോക്ക്ഡൗണ് മൂലം തിരഞ്ഞെടുപ്പ് നടക്കാനാകാത്ത സാഹചര്യം ഏവര്ക്കും അറിവുള്ളതാണ്.
ശ്രീ അജിത് മുതിരമല ജില്ലാപഞ്ചായത്ത് കങ്ങഴ ഡിവിഷനില് നിന്നാണ് വിജയിച്ചിട്ടുള്ളത്. ഈ ഡിവിഷന് രൂപികരിച്ച നാള്മുതല് ഈ ഡിവിഷനില് യു. ഡി. ഫ് -ല് കേരളകോണ്ഗ്രസ് (എം) മത്സരിച്ചിട്ടുള്ള സീറ്റാണ് ഈ സീറ്റില് രണ്ട് തവണ ഡോ. എന്. ജയരാജ് തുടര്ന്ന് ശ്രീമതി. ഉഷ വിജയനും ഇപ്പോള് ശ്രീ. അജിത് മുതിരമലയും മത്സരിച്ച് വിജയിച്ചിട്ടുള്ളതാണ്. ഒരു പ്രതിസന്ധിഘട്ടത്തില് ചേരിമാറി സ്ഥാനം കൈക്കലാക്കാനുള്ള കുത്സിത നീക്കത്തിന് എന്ത് രാഷ്ട്രീയ ധാര്മ്മികത ആണ് ഉള്ളത് എന്ന് വ്യക്തമാക്കണം. ഈ രാഷ്ടീയനെറികേടിനാണ് യു. ഡി. എഫ്- ഇപ്പോള് കുട പിടിച്ചിരിക്കുന്നത്.
ജോസഫ് വിഭാഗം നേതാവായ അജിത്ത് മുതിരമല ഇടതു വിദ്യാര്ഥി പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്നയാളെന്നും കുറഞ്ഞ സമയകൊണ്ടു തന്നെ പാര്ട്ടിയിലെ നിരവധി സ്ഥാനമാനങ്ങള് കൈക്കലാക്കാന് ഇയാള്ക്ക് സാധിച്ചിട്ടുണ്ടെന്നും യു ഡി എഫിലെ ഒരുവിഭാഗം ആരോപിക്കുന്നു. ജോസ് വിഭാഗത്തിലായിരുന്ന ഇയാള് സ്ഥാനമോഹം കൊണ്ടാണ് ജോസഫ് വിഭാഗത്തിലെത്തിയത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം വഹിച്ചിരുന്ന അവസരത്തില് നിരവധി ഫണ്ടു തിരിമറികളും ഇയാള് നടത്തിട്ടുണ്ട്. സ്വന്തം ഡിവിഷനില് ഉപയോഗിക്കേണ്ട ഫണ്ട് മറ്റ് ഡിവിഷനില് വിനിയോഗിക്കുകയും പദ്ധതികള്ക്ക് ഡിവിഷനില് ഫണ്ട് വകയിരുത്താതെ ഫണ്ട് ചിലവഴിക്കാത്തതുമാണ് ഇയാളുടെ രീതിയെന്ന വസ്തുതകള് പരിശോധിച്ചാല് ബോധ്യമാകുന്നതാണ്. റൂറല് ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയായിരിക്കെ ചിട്ടി തുക വകമാറ്റി ചെലവഴിച്ചതിനും ഒരു വൈദികന്റെ നിക്ഷേപത്തില് നിന്നും പണം കൈക്കലാക്കി വസ്തുവാങ്ങി സംഭവത്തിലും പ്രതിയാണ്. അന്വേഷണം വന്നതോടെ സെക്രട്ടറി സ്ഥാനം രാജി വച്ചു രക്ഷപ്പെടുകയായിരുന്നു ഇയാളെന്നും തെളിവുകള് പുറത്തു വന്നിരുന്നു.
ജോസഫ് വിഭാഗവുമായി പ്രസിഡന്റ് സ്ഥാനം വിട്ടുനല്കുന്നതുമായി ബന്ധപ്പൊരു ധാരണയുമില്ലെന്നാണ് പാര്ട്ടി മീറ്റിംഗിലെ മിനിറ്റിസ് പരിശോധിച്ചാല് മനസ്സിലാകുന്നത്. യു.ഡി.എഫ് നിലപാട് വ്യക്തമാക്കിയതോടെ ഇനി എന്തെന്ന ചോദ്യവും ജോസ് വിഭാഗത്തില് നിന്നും ഉയര്ന്നു വരുന്നുണ്ട്. വരും ദിവസങ്ങളില് അജിത് മുതിരമലക്കെതിരെ കൂടുതല് തെളിവുകള് പുറത്തു വരും. കാത്തിരുന്ന് വെട്ടിലാക്കുകയാണ് എല് ഡി എഫ് ലക്ഷ്യവും. പ്രെസിഡന്റായാല് ദിവസങ്ങള്ക്കുള്ളില് വിജിലന്സ് കേസ് മുറുക്കും അതാണാവസ്ഥ.
"
https://www.facebook.com/Malayalivartha

























