സന്ദേശങ്ങള് ഡിലീറ്റ് ചെയ്തു, തലേന്ന് ശ്രീകാര്യത്ത് എത്തി; മരിക്കുന്നതിനു മുമ്പ് മാനസികവിഭ്രാന്തി പുലർത്തുന്നതായി ഭാര്യക്കും സുഹൃത്തുക്കൾക്കു അയച്ച സന്ദേശങ്ങളിൽ നിന്നു കണ്ടെത്തി; ഷൈജുവിന്റെ തുങ്ങി മരണത്തിൽ സർവത്ര ദുരൂഹത

മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ഞായറാഴ്ച കാണാതായ ഷൈജുവിനെ തിങ്കളാഴ്ച രാവിലെയാണ് ശ്രീകാര്യത്തെ സ്വകാര്യ ബാങ്കിനു പിന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച കല്ലമ്പത്ത് വച്ച് ചിലർ ആക്രമിച്ചെന്നായിരുന്നു ഷൈജു കല്ലമ്പലം പൊലീസിനോടും ആശുപത്രിയിലെ ഡോക്ടർമാരോടും പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഇങ്ങനെയൊരു ആക്രമണം നടന്നതായി പൊലീസിന് അറിവില്ല. മരിക്കുന്നതിനു മുമ്പ് ഷൈജു മാനസികവിഭ്രാന്തി പുലർത്തുന്നതായി ഭാര്യക്കും സുഹൃത്തുക്കൾക്കു അയച്ച സന്ദേശങ്ങളിൽ നിന്നു കണ്ടെത്തിയിട്ടുമുണ്ട്.
അത് കൊണ്ട് തന്നെ ഈ സംഭവത്തില് ദുരൂഹതയേറുന്നു. മരിച്ച ഷൈജു അവസാനമായി ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും അയച്ച വാട്സാപ്പ് സന്ദേശങ്ങള് ഉടന്തന്നെ ഡിലീറ്റ് ചെയ്തതാണ് സംശയം വര്ധിപ്പിക്കുന്നത്. എന്നാല് ഷൈജുവിന്റെ ഭാര്യയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളില് രണ്ടെണ്ണം മാത്രം ഡിലീറ്റ് ചെയ്തിരുന്നില്ല. 'ഒന്നിനെക്കിട്ടും' , 'എക്സ് ഓര് വൈ' എന്നീ രണ്ട് സന്ദേശങ്ങളാണ് ഭാര്യയ്ക്ക് ലഭിച്ചത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, ഷൈജു മരിക്കുന്നതിന് തലേദിവസം ശ്രീകാര്യത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചു. ജൂലായ് 14 ന് വൈകീട്ട് 5.30 നാണ് ഷൈജു ശ്രീകാര്യത്ത് എത്തിയത്. ഷൈജു ഒറ്റയ്ക്കാണ് ഇവിടെ എത്തിയതെന്ന പോലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഈ ദൃശ്യങ്ങള്. അതിനിടെ, ഷൈജുവിന് ക്വട്ടേഷന് ഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപണമുന്നയിച്ചതോടെ പോലീസ് ഇക്കാര്യത്തില് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ജൂണ് 15 തിങ്കളാഴ്ച രാവിലെയാണ് ഷൈജുവിനെ ശ്രീകാര്യത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഞായറാഴ്ച കല്ലമ്പലത്ത് വെച്ച് ഷൈജുവിനെ ഒരു സംഘം ആക്രമിച്ചിരുന്നു. മുഖത്ത് വെട്ടേറ്റ ഷൈജു തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സ തേടുകയും ചെയ്തു. ഇവിടെനിന്നാണ് ഷൈജുവിനെ പിന്നീട് കാണാതായത്.
മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകളും ദുരൂഹത വര്ധിപ്പിച്ചു. മെഡിക്കല് കോളജില് നിന്ന് ഷൈജുവിനെ ആരോ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാം എന്നു വരെയുളള സംശയങ്ങളും ശക്തമായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടത്തെ സിസിടിവി ദൃശ്യങ്ങള് പൊലീസിന് കിട്ടിയത്.
മരിച്ച ഷൈജു ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ശ്രീകാര്യം ജങ്ഷനിലേക്ക് ഒറ്റയ്ക്കു നടന്നു വരുന്ന ദൃശ്യങ്ങളാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില് പതിഞ്ഞത്. ഇതോടെ ഷൈജുവിനെ തട്ടിക്കൊണ്ടുവന്നതാകാമെന്നുളള സംശയം ഏതാണ്ട് തളളിക്കളയുകയാണ് പൊലീസ്.
വീഴ്ചയിലുണ്ടായ പരുക്കുകളാണ് ഷൈജുവിന്റെ മുഖത്ത് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് സൂചനയുണ്ടായിരുന്നു. എന്നാല് എങ്ങിനെയാണ് വീഴ്ച സംഭവിച്ചതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അതുകൊണ്ടു തന്നെ ആത്മഹത്യയെന്ന് ഉറപ്പിച്ചു പറയാന് പൊലീസ് തയാറായിട്ടുമില്ല.ആത്മഹത്യ ചെയ്യാന് പാകത്തില് പ്രശ്നങ്ങള് ഷൈജു നേരിട്ടിരുന്നോ എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























