പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെ കണ്ണൂര് വിമാനത്താവളത്തില് വന് സ്വര്ണവേട്ട.... ചാര്ട്ടേഡ് വിമാനത്തിലെത്തിയ യാത്രക്കാരനില് നിന്ന് 20 ലക്ഷം രൂപയുടെ സ്വര്ണം പിടിച്ചെടുത്തു, മലപ്പുറം സ്വദേശിയില് നിന്നാണ് സ്വര്ണം പിടിച്ചെടുത്തത്

കണ്ണൂര് വിമാനത്താവളത്തില് വന് സ്വര്ണവേട്ട.... ചാര്ട്ടേഡ് വിമാനത്തിലെത്തിയ യാത്രക്കാരനില് നിന്ന് 20 ലക്ഷം രൂപയുടെ സ്വര്ണം പിടിച്ചെടുത്തു. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാന് പൊടിയ(40)യില് നിന്നാണ് 432 ഗ്രാം സ്വര്ണം കസ്റ്റംസ് പിടിച്ചത്. ശനിയാഴ്ച രാത്രി 7.45-ന് ദുബായില് നിന്ന് ഫ്ളൈ ദുബായ് വിമാനത്തിലാണ് ഉസ്മാന് എത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്ണം അടിവസ്ത്രത്തില് ഒളിപ്പിച്ചാണ് കടത്താന് ശ്രമിച്ചത്. ഇയാളുടെ പേരില് കസ്റ്റംസ് കേസെടുത്തു. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സര്വീസ് തുടങ്ങിയശേഷം ഇതാദ്യമായാണ് സ്വര്ണം പിടിക്കുന്നത്.
"
https://www.facebook.com/Malayalivartha

























