മലയോര മേഖലകളിലെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ബിഎസ്എന്‍എല്‍

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇന്റര്‍നെറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ സെക്ടറുകള്‍ ആരംഭിച്ചതായി ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു. സിഗ്നല്‍ ലഭിക്കാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
ഡേറ്റ ഉപയോഗം കൂടുമ്പോള്‍ ഇന്റര്‍നെറ്റിനു സ്പീഡ് കുറയുന്നത് ഉള്‍പ്പെടെയുള്ളവ പരിഹരിക്കുന്നതിനായി 60 സെക്ടറുകളാണു പുതുതായി ബിഎസ്എന്‍എല്‍ ആരംഭിച്ചത്.
ഇവ കൂടുതലും മലയോര മേഖലകളിലാണ്. ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ശേഷമാണു ബിഎസ്എന്‍എല്‍ സെക്ടറുകളുടെ എണ്ണം കൂട്ടിയത്. പലയിടത്തും ഇന്റര്‍നെറ്റ് പ്രശ്നങ്ങളുണ്ടെന്നു പരാതി ലഭിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു.
പുതുതായി ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ടെന്നു ബിഎസ്എന്‍എല്‍ ഡിവിഷനല്‍ എന്‍ജിനീയര്‍(മൊബൈല്‍) പി.വി.രാജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha

























