വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. തിരുവനന്തപുരം വര്‍ക്കല ഓടയം സ്വദേശി ഷഹദാണ് അയിരൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഷഹദ് വിദേശ വനിതയെ ആക്രമിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകവേ അജ്ഞാതന്‍ തന്നെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് ബ്രിട്ടീഷ് വനിത വര്‍ക്കല ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹദ് പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha

























